തടവുകാർക്ക് 65 ലക്ഷം ദിർഹം സാമ്പത്തികസഹായം നൽകുന്നു

സ്വന്തം ലേഖകൻ
എമിറേറ്റിലെ തടവുകാരുടെ കുടുംബങ്ങൾക്ക് പ്രതിമാസ അലവൻസ്, ഭവനവാടക, ചികിത്സാ ചെലവുകൾ, യാത്രാ ടിക്കറ്റുകൾ എന്നിവകൂടാതെ റംസാൻ, ഈദ് തുടങ്ങിയ വിശേഷദിവസങ്ങളിലെ ചെലവുകൾക്കായും തുക വിനിയോഗിക്കും.എക്സലൻസ് ആൻഡ് പയനീയറിങ് അഫയേഴ്‌സ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഡോ. അബ്ദുൾ ഖുദ്ധസ് അബ്ദുൾ റസാഖ് അൽ ഒബൈദ്ലിയുടെ വാർഷിക പരിശോധനയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടന്നത്
ദുബൈ: തടവുകാർക്ക് 65 ലക്ഷം ദിർഹം സാമ്പത്തികസഹായം നൽകുമെന്ന് ദുബായ് പോലീസ് അറിയിച്ചു. പോലീസിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പ്യൂണിറ്റീവ് ആൻഡ് കറക്‌ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസാണ് സാമ്പത്തിക സഹായം വാഗ്‌ദാനം ചെയ്തത്. എമിറേറ്റിലെ തടവുകാരുടെ കുടുംബങ്ങൾക്ക് പ്രതിമാസ അലവൻസ്, ഭവനവാടക, ചികിത്സാ ചെലവുകൾ, യാത്രാ ടിക്കറ്റുകൾ എന്നിവകൂടാതെ റംസാൻ, ഈദ് തുടങ്ങിയ വിശേഷദിവസങ്ങളിലെ ചെലവുകൾക്കായും തുക വിനിയോഗിക്കും.
എക്സലൻസ് ആൻഡ് പയനീയറിങ് അഫയേഴ്‌സ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഡോ. അബ്ദുൾ ഖുദ്ധസ് അബ്ദുൾ റസാഖ് അൽ ഒബൈദ്ലിയുടെ വാർഷിക പരിശോധനയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടന്നത്. ജയിൽ വകുപ്പിന്റെ നേതൃത്വത്തിൽ ഈ വർഷം ആസൂത്രണം ചെയ്ത സംരംഭങ്ങളെയും മാനുഷിക സഹായങ്ങളെയും അദ്ദേഹം പ്രശംസിച്ചു. വകുപ്പിലെ വിദ്യാഭ്യാസ പരിശീലന വിഭാഗം 30 പരിശീലന കോഴ്‌സുകൾ പൂർത്തിയാക്കിയതായി ഉദ്യോഗസ്ഥർ അൽ ഒബൈദ്ലിയോട് പറഞ്ഞു.
നടൻ പ്രതാപ് പോത്തൻ അന്തരിച്ചു
July 15 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.