ദുബൈ മെട്രോ സർവീസ് പൂർവ്വസ്ഥിതിയിലായി

സ്വന്തം ലേഖകൻ


ജബൽ അലിക്കും ഡിഎംസിസി മെട്രോ സ്റ്റേഷനും ഇടയിലുള്ള സർവീസാണ് ഇപ്പോൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നത്. ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് (ആർടിഎ) ഇക്കാര്യം വ്യക്തമാക്കിയത്

ദുബൈ: സാങ്കേതിക പ്രശ്‌നങ്ങളെത്തുടർന്ന് നിർത്തിവച്ച ദുബൈ മെട്രോ പാതയുടെ പ്രവർത്തനം സാധാരണ നിലയിലാക്കി. ജബൽ അലിക്കും ഡിഎംസിസി മെട്രോ സ്റ്റേഷനും ഇടയിലുള്ള സർവീസാണ് ഇപ്പോൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നത്. ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് (ആർടിഎ) ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ന് രാവിലെ അരമണിക്കൂറോളമാണ് സാങ്കേതിക തടസങ്ങൾ മെട്രോ സർവീസുകളെ ബാധിച്ചിരുന്നത്. അതേസമയം അത് പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ആർടിഎ തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു.

.

Share this Article