അന്താരാഷ്ട്ര പ്രസാധക മീറ്റിന് തുടക്കമായി

സ്വന്തം ലേഖകൻ
കേരളത്തിൽ നിന്നും നിരവധി പേർ ഇത്തവണയും പുസ്‌തക മേളയിൽ പങ്കെടുക്കും. ഇന്ത്യയിൽ നിന്ന് മാത്രം 112 പ്രസാധകരാണ് ഇത്തവണ എത്തുന്നത്. ഇതിൽ ഭൂരിഭാഗവും മലയാളത്തിൽ നിന്നാണ്. അറബ് ലോകത്തുനിന്ന് 1298 പ്രസാധകരും രാജ്യാന്തര തലത്തിൽ 915 പ്രസാധകരും ഇത്തവണ പങ്കെടുക്കുന്നുണ്ട്. യുഎഇയിൽ നിന്ന് മാത്രം 339 പ്രസാധകരുണ്ട്. ഈജിപ്റ്റ് 306, ലബനൻ 125, സിറിയ 95 എന്നിങ്ങനെയാണ് പങ്കെടുക്കുന്ന മറ്റ് അറബ് രാജ്യങ്ങളിലെ പ്രാതിനിധ്യം
ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തക മേളയുടെ മുന്നോടിയായി നടക്കുന്ന അന്താരാഷ്ട്ര പുസ്തക പ്രസാധക മീറ്റിന് തുടക്കമായി. പുസ്തക മേള നവംബർ രണ്ടിന് തുടങ്ങും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 2,213 പ്രസാധകർ പുസ്‌തകമേളയിൽ പങ്കെടുക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹ്‌മദ് ബിൻ റക്കദ് അൽ അമീരി പറഞ്ഞു. "വാക്ക് പ്രചരിപ്പിക്കുക' എന്നതാണ് ഇത്തവണ പുസ്‌തകോത്സവത്തിന്റെ പ്രമേയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഴുത്തുകാരും പണ്ഡിതരും കലാകാരും പങ്കെടുക്കുന്ന ഈ മഹാമേളയിൽ വ്യത്യസ്തങ്ങളായ സാംസ്‌കാരിക പരിപാടികളും സംവാദങ്ങളും അരങ്ങേറും.

കേരളത്തിൽ നിന്നും നിരവധി പേർ ഇത്തവണയും പുസ്‌തക മേളയിൽ പങ്കെടുക്കും. ഇന്ത്യയിൽ നിന്ന് മാത്രം 112 പ്രസാധകരാണ് ഇത്തവണ എത്തുന്നത്. ഇതിൽ ഭൂരിഭാഗവും മലയാളത്തിൽ നിന്നാണ്. അറബ് ലോകത്തുനിന്ന് 1298 പ്രസാധകരും രാജ്യാന്തര തലത്തിൽ 915 പ്രസാധകരും ഇത്തവണ പങ്കെടുക്കുന്നുണ്ട്. യുഎഇയിൽ നിന്ന് മാത്രം 339 പ്രസാധകരുണ്ട്. ഈജിപ്റ്റ് 306, ലബനൻ 125, സിറിയ 95 എന്നിങ്ങനെയാണ് പങ്കെടുക്കുന്ന മറ്റ് അറബ് രാജ്യങ്ങളിലെ പ്രാതിനിധ്യം.

മലയാളത്തിൽ നിന്ന് മുന്നൂറിലേറെ പുസ്തകങ്ങൾ ഇത്തവണ മേളയിൽ പ്രകാശനം ചെയ്യും. 57 രാജ്യങ്ങളിൽ നിന്നായി 129 അതിഥികളാണ് ഇത്തവണ എത്തുന്നത്. ഉദ്ദേശം 1050 ഓളം പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഇന്ത്യൻ വംശജയായ കനേഡിയൻ കവയത്രി റൂപി കൗർ, കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ ലിങ്കൻ പിയേഴ്സ്, ബ്രിട്ടീഷ് എഴുത്തുകാരൻ പികോ അയ്യർ, അമേരിക്കൻ എഴുത്തുകാരൻ ഡി ജെ പാമര്‍, ഓസ്ട്രേലിയൻ ഇല്ലസ്ട്രേറ്റർ മേഗൻ ഹെസ് എന്നീ പ്രമുഖരെല്ലാം ഇത്തവണ മേളയിൽ എത്തുന്നുണ്ട്.
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.