​ഗോൽഡൻ വിസക്കാർക്ക് ഡ്രൈവിങ് ലൈസൻസ് ഇനി എളുപ്പത്തിൽ നേടാം

സ്വന്തം ലേഖകൻകേവലം മൂന്ന് കടമ്പകൾ മാത്രമാണ് വിസയുള്ളവർക്ക് ഇന് ആവശ്യമുള്ളൂ;
നാട്ടിലെ ഡ്രൈവിങ് ലൈസൻസ് (കാലാവധിയുള്ളത്)
ദുബായിലെ ലേണേഴ്സ് ടെസ്റ്റ് പാസാവണം
റോഡ് ടെസ്റ്റ് വിജയിക്കണം. 

ദുബൈ: ഗോൾഡൻ വീസയുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് നടപടി ക്രമങ്ങൾ ലഘൂകരിച്ചു. യുഎഇയിലെ ഏത് എമിറേറ്റിലുള്ളവർക്കും ദുബൈയിൽ ലൈസൻസിന് അപേക്ഷിക്കാം. കേവലം മൂന്ന് കടമ്പകൾ മാത്രമാണ് വിസയുള്ളവർക്ക് ഇന് ആവശ്യമുള്ളൂ;
നാട്ടിലെ ഡ്രൈവിങ് ലൈസൻസ് (കാലാവധിയുള്ളത്)
ദുബായിലെ ലേണേഴ്സ് ടെസ്റ്റ് പാസാവണം
റോഡ് ടെസ്റ്റ് വിജയിക്കണം. 

മറ്റ് എമിറേറ്റുകളിൽ നിന്നു ഗോൾഡൻ വീസ ലഭിച്ചവർ ദുബായിൽ താമസിക്കുന്നു എന്നു തെളിയിക്കാൻ ഇജാരി അടക്കമുള്ള രേഖകൾ സമർപ്പിക്കണം. അല്ലെങ്കിൽ കമ്പനിയുടെ ട്രേഡ് ലൈസൻസ് നൽകിയാലും മതി. ദുബായിൽ സ്ഥാപനത്തിന്റെ ശാഖയുണ്ടെന്ന് തെളിയിക്കാൻ കൂടിയാണിത്. ദുബായ് എമിറേറ്റിലാണെന്ന് സാക്ഷ്യപ്പെടുത്തി കമ്പനിയുടെ റസിഡൻഷ്യൽ സർട്ടിഫിക്കറ്റും സ്വീകരിക്കും. ഇതിൽ ഡ്രൈവിങ് ലൈസൻസ് ആവശ്യമാണെന്ന കാര്യം വ്യക്തമാക്കണം. 21 വയസ്സ് തികയാത്തവർക്ക് ഡ്രൈവിങ് ലൈസൻസ് നൽകാൻ 100 ദിർഹമാണ് നിരക്ക്. 21 നു മുകളിലുള്ളവർ 300 ദിർഹം. ലൈസൻസ് പുതുക്കാൻ വൈകിയാൽ 10 ദിർഹമാണ് പ്രതിമാസം അധിക നിരക്ക് ഈടാക്കുക. ആർടിഎ വെബ്സൈറ്റ് വഴി ഡ്രൈവിങ് ലൈസൻസ് പുതുക്കാം.
.

Share this Article