കേരളപ്പിറവി സമ്മാവുമായി എയർ ഇന്ത്യാ എക്സ്പ്രസ്; ദുബൈ-കണ്ണൂർ സർവീസ് നവംബർ ഒന്നുമുതൽ

സ്വന്തം ലേഖകൻ
300 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ആഴ്ചയിൽ 4 ദിവസം ദുബൈയിൽ നിന്ന് കണ്ണൂരിലേക്ക് സർവീസുണ്ടാകും. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ ദുബൈയിൽനിന്ന് വൈകിട്ട് 6.40ന് പുറപ്പെട്ട് രാത്രി 11.40ന് കണ്ണൂരിലെത്തും. തിരിച്ച് ദുബൈയിലേക്കും നാലു ദിവസം തന്നെയാണ് സർവീസ്. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ കണ്ണൂരിൽനിന്ന് പുലർച്ചെ 12.50ന് പുറപ്പെട്ട് 3.15ന് ദുബൈയിൽ എത്തും
ദുബൈ: എയർ ഇന്ത്യാ എക്സ്പ്രസ് ദുബൈയിൽ നിന്ന് കണ്ണൂരിലേക്കും ഷാർജയിൽ നിന്ന് വിജയവാഡയിലേക്കും പുതിയ സർവീസ് ആരംഭിക്കുന്നു. നവംബർ ഒന്നിന് ആരംഭിക്കുന്ന ദുബൈ–കണ്ണൂർ–ദുബൈ സർവീസ് മലയാളികൾക്ക് എയർ ഇന്ത്യാ എക്സ്പ്രസിന്റെ കേരളപ്പിറവി സമ്മാനമായി. ആഴ്ചയിൽ 4 സർവീസ്. 300 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഉദ്ഘാടനത്തിന്റെ ഭാഗമായി കണ്ണൂരിലേക്കുഅഞ്ചു കിലോ അധിക ബാഗേജും അനുവദിക്കും.
ആഴ്ചയിൽ 4 ദിവസം ദുബൈയിൽ നിന്ന് കണ്ണൂരിലേക്ക് സർവീസുണ്ടാകും. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ ദുബൈയിൽനിന്ന് വൈകിട്ട് 6.40ന് പുറപ്പെട്ട് രാത്രി 11.40ന് കണ്ണൂരിലെത്തും. തിരിച്ച് ദുബൈയിലേക്കും നാലു ദിവസം തന്നെയാണ് സർവീസ്. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ കണ്ണൂരിൽനിന്ന് പുലർച്ചെ 12.50ന് പുറപ്പെട്ട് 3.15ന് ദുബൈയിൽ എത്തും.
ഷാർജ–വിജയവാഡ
ഷാർജ– വിജയവാഡ നേരിട്ടുള്ള സർവീസ് ഈ മാസം 31ന് തുടങ്ങും. തിങ്കൾ, ശനി ദിവസങ്ങളിൽ രാവിലെ 11ന് ഷാർജയിൽനിന്ന് പുറപ്പെട്ട് വൈകിട്ട് 4.25ന് വിജയവാഡയിൽ എത്തും. തിരിച്ച് 2.35ന് പുറപ്പെട്ട് രാത്രി 9.30ന് ഷാർജയിൽ എത്തും. ടിക്കറ്റ് നിരക്ക് 399 ദിർഹം.
.
യുഎഇയിൽ സ്വർണം ഇറക്കുമതിക്ക് കർശന നിയന്ത്രണം
July 21 2022
ദുബൈ വീണ്ടും ആരോഗ്യത്തിലേക്ക് ചുവടുവെക്കുന്നു
September 02 2022
ഖത്തറിലെ മലയാളി ബാലികയുടെ ദാരുണാന്ത്യം: അന്വേഷണം പ്രഖ്യാപിച്ചു
September 12 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.