സൈബർ കുറ്റകൃത്യങ്ങൾ നേരിടാൻ പുതുതലമുറയിലെ വിദഗ്ധരെ റിക്രൂട്ട് ചെയ്യും -ദുബൈ പൊലീസ് മേധാവി

സ്വന്തം ലേഖകൻ
ഷാർജയിൽ നടന്ന പൊലീസ് ഉച്ചകോടിയിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ഇതിനായി പുതുതലമുറയിലെ വിദഗ്ധരെ റിക്രൂട്ട് ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറ്റകൃത്യങ്ങൾ വലിയ അളവിൽ ഡിജിറ്റൽ മേഖലയിലേക്ക് മാറിയിരിക്കയാണ്. തീവ്രവാദികൾക്ക് ഇനി സ്ഫോടക വസ്തുക്കൾ ആവശ്യമായി വരില്ല. പകരം വിവര സംവിധാനങ്ങളെ നശിപ്പിക്കാനും പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കാനും ഇ-ബോംബുകൾ ഉപയോഗിക്കും
ഷാർജ: സൈബർ കുറ്റവാളികളെയും തീവ്രവാദികളെയും നേരിടുന്നത് വളരെ അനിവാര്യമാണെന്ന് ദുബൈ പൊലീസ് ഡെപ്യൂട്ടി ചീഫ് ലഫ്. ജനറൽ ദാനി ഖൽഫാൻ തമീം. ഷാർജയിൽ നടന്ന പൊലീസ് ഉച്ചകോടിയിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ഇതിനായി പുതുതലമുറയിലെ വിദഗ്ധരെ റിക്രൂട്ട് ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറ്റകൃത്യങ്ങൾ വലിയ അളവിൽ ഡിജിറ്റൽ മേഖലയിലേക്ക് മാറിയിരിക്കയാണ്. തീവ്രവാദികൾക്ക് ഇനി സ്ഫോടക വസ്തുക്കൾ ആവശ്യമായി വരില്ല. പകരം വിവര സംവിധാനങ്ങളെ നശിപ്പിക്കാനും പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കാനും ഇ-ബോംബുകൾ ഉപയോഗിക്കും.
കുറ്റകൃത്യങ്ങൾ എങ്ങനെ സംഭവിക്കുന്നു എന്നത് ഡിജിറ്റൽ ലോകം മാറ്റിമറിച്ചു കഴിഞ്ഞു. സാങ്കേതിക ശാസ്ത്രജ്ഞരുടെയും ക്രൈം വിദഗ്ധരുടെയും അഭിപ്രായത്തിൽ ഹാക്ക് ചെയ്യാൻ കഴിയാത്ത ഒരു സംവിധാനവുമില്ല. അതിനാൽ സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്താനും തെളിവുകൾ അവതരിപ്പിക്കാനും ക്രൈം സംഭവിക്കുന്നതിന് മുമ്പ് തടയാനും കഴിവുള്ള ഒരു തലമുറയെ നാം തയാറാക്കൽ അനിവാര്യമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
.
UAE President condoles Shinzo Abe's death
July 08 2022
യുഎഇയിൽ സ്വർണം ഇറക്കുമതിക്ക് കർശന നിയന്ത്രണം
July 21 2022
സ്കൂൾ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു
July 08 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.