ദുബൈയിൽ നിന്ന് കേരളത്തിലേക്ക് 269 ദിർഹമിന് പറക്കാം

സ്വന്തം ലേഖകൻ


പ്രവാസി മലയാളികൾക്ക് ആശ്വാസം പകർന്ന് കുറഞ്ഞ നിരക്കിൽ യാത്രയൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്. കൊച്ചിയിലേക്ക് 380 ദിർഹം, കോഴിക്കോട്ടേക്ക് 269, തിരുവനന്തപുരത്തേക്ക് 445 ദിർഹം, മംഗ്ലുരുവിലേയ്ക്ക് 298 ദിർഹം എന്നിങ്ങനെയാണു കേരള സർവീസിലെ വൺവെ ടിക്കറ്റ് നിരക്ക്. കോഴിക്കോട്ടേയ്ക്ക് ആഴ്ചയിൽ 13 സർവീസുകളുണ്ടാകും

ദുബൈ ദുബൈയിൽ നിന്ന് കേരളത്തിലേക്കും മംഗ്ലുരുവിലേക്കും അടക്കം 10 കേന്ദ്രങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് കുറഞ്ഞ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണു കേരളത്തിലേക്കുളള കുറഞ്ഞ നിരക്ക്.

കൊച്ചിയിലേക്ക് 380 ദിർഹം, കോഴിക്കോട്ടേക്ക് 269, തിരുവനന്തപുരത്തേക്ക് 445 ദിർഹം, മംഗ്ലുരുവിലേയ്ക്ക് 298 ദിർഹം എന്നിങ്ങനെയാണു വൺവേ ടിക്കറ്റ് നിരക്ക്. കൂടാതെ, മുംബൈ–279 ദിർഹം, ഡൽഹി–298, അമൃത് സർ–445, ജയ്പൂർ–313, ലക്നൗ‌–449, തിരുച്ചി–570 ദിർഹം. കോഴിക്കോട്ടേയ്ക്ക് ആഴ്ചയിൽ 13 സർവീസുകളുണ്ടാകും.

കൊച്ചിയിലേക്ക് ഏഴും തിരുവനന്തപുരത്തേക്ക് അഞ്ചും മംഗ്ലുരുവിലേയ്ക്ക് 14ഉം സർവീസുകളാണു നടത്തുക. അടുത്ത മാസം പകുതി വരെ ഇൗ നിരക്ക് തുടരാനാണ് സാധ്യത. 
.

Share this Article