100 എസ്.യു.വി വാഹനങ്ങൾ; ദുബൈ പൊലിസിന് വ്യവസായിയുടെ സമ്മാനം

സ്വന്തം ലേഖകൻ
അൽ ഹബ്തൂർ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഖലഫ് അഹമ്മദ് അൽ ഹബ്തൂരിയാണ് മിത്സുബിഷി പജേറോ വാഹനങ്ങൾ ദുബൈ പൊലീസിന് സമ്മാനിച്ചത്. പൊതുജനങ്ങളെ സംരക്ഷിക്കാനുള്ള സേനയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് വാഹനങ്ങൾ വിതരണം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു
ദുബൈ: ദുബൈ പൊലീസിന് 100 എസ്.യു.വി വാഹനങ്ങൾ സംഭാവനയായി നല്‍കി പ്രമുഖ വ്യവസായി. അൽ ഹബ്തൂർ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഖലഫ് അഹമ്മദ് അൽ ഹബ്തൂരിയാണ് മിത്സുബിഷി പജേറോ വാഹനങ്ങൾ ദുബൈ പൊലീസിന് സമ്മാനിച്ചത്. പൊതുജനങ്ങളെ സംരക്ഷിക്കാനുള്ള സേനയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് വാഹനങ്ങൾ വിതരണം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് സുരക്ഷിതത്വ ബോധം വർദ്ധിപ്പിക്കുന്നതിന് ദുബൈ പോലീസുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ട്. രാജ്യത്തെയും ജനങ്ങളെയും സേവിക്കാൻ സർക്കാരുമായി കൈകോർക്കുക എന്നത് സാമൂഹിക ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കുന്നുവെന്നും ഖലഫ് അഹമ്മദ് അൽ ഹബ്തൂരി വ്യക്തമാക്കി. അതേസമയം പൊലീസിന്റെ പട്രോളിങ് സേനയ്ക്ക് പുതിയ വാഹനങ്ങൾ മുതൽക്കൂട്ടാകുമെന്ന് ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു.
പിറന്നാൾ ദിനത്തിൽ നാലു വയസുകാരിക്ക് ദാരുണാന്ത്യം
September 11 2022
കേരള ബ്ലാസ്റ്റേഴ്സിന് ദുബൈയിൽ യാത്രയയപ്പ്
September 08 2022
ദുബൈ മാരത്തൺ; മെട്രോ പുലര്‍ച്ചെ നാല് മണി മുതല്‍
February 11 2023
മസ്ജിദുകൾ നിറഞ്ഞുകവിഞ്ഞു; മുസല്ലകളും നിറഞ്ഞു
July 09 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.