ഖത്തർ ലോകകപ്പ് കാണികൾക്ക് ഉംറ നിര്‍വഹിക്കാൻ അവസരമൊരുക്കി സൗദി

സ്വന്തം ലേഖകൻ


ലോകകപ്പ് ആരംഭിക്കുന്നതിന് 10 ദിവസം മുമ്പ് സൗദിയിൽ പ്രവേശിക്കുവാനും രണ്ടുമാസം വരെ ഇവിടെ താമസിക്കാനുമാണ് അവസരം ഒരുക്കുന്നതതെന്നും മന്ത്രാലയം വ്യക്തമാക്കി.
ലോകകപ്പിനെത്തുന്ന വിദേശികള്‍ക്ക് സൗദി സന്ദര്‍ശിക്കാന്‍ സൗജന്യ വിസ നല്‍കുമെന്ന് സൗദി നേരത്തെ അറിയിച്ചിരുന്നു

സൗദി അറേബ്യ: ഖത്തർ ലോകകപ്പിനെത്തുന്ന ആരാധകർക്ക് ഉംറ നിര്‍വഹിക്കാൻ അവസരമൊരുക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം. ലോകകപ്പ് ആരംഭിക്കുന്നതിന് 10 ദിവസം മുമ്പ് സൗദിയിൽ പ്രവേശിക്കുവാനും രണ്ടുമാസം വരെ ഇവിടെ താമസിക്കാനുമാണ് അവസരം ഒരുക്കുന്നതതെന്നും മന്ത്രാലയം വ്യക്തമാക്കി.

ലോകകപ്പിനെത്തുന്ന വിദേശികള്‍ക്ക് സൗദി സന്ദര്‍ശിക്കാന്‍ സൗജന്യ വിസ നല്‍കുമെന്ന് സൗദി നേരത്തെ അറിയിച്ചിരുന്നു. സൗദിയില്‍ എത്തുന്ന ഇസ്ലാം മതവിശ്വാസികള്‍ക്കാണ് മദീന സന്ദര്‍ശിക്കാൻ അവസരം നല്‍കുക. വിസയ്ക്ക് പണമടയ്ക്കേണ്ടെങ്കിലും സൗദി സന്ദര്‍ശിക്കുന്നവര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസ് എടുക്കണമെന്ന് മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 18 വരെ ഒന്നിലധികം തവണ സൗദി സന്ദര്‍ശിക്കാമെന്നും മന്ത്രാലയം അറിയിച്ചു.
.

Share this Article