സന്തോഷ് ട്രോഫി അടുത്ത വർഷം മുതൽ സൗദി അറേബ്യയിൽ

സ്വന്തം ലേഖകൻ
അടുത്ത വർഷം ആദ്യം സൗദി അറേബ്യയിൽ സന്തോഷ് ട്രോഫി ദേശീയ ചാമ്പ്യൻഷിപ്പിന്റെ നോക്കൗട്ട് ഘട്ടങ്ങൾ നടത്താൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പദ്ധതിയിടുന്നു.
വരുന്ന ഫെബ്രുവരിയിൽ റിയിദിലും ജിദ്ദയിലുമായി ടൂർണമെന്റ് നടത്താനാണ് ധാരണയാകുന്നത്
റിയാദ്: ഇന്ത്യയിലെ പ്രമുഖ ഫുട്ബോൾ ടൂർണമെന്റായ സന്തോഷ് ട്രോഫി അടുത്ത വർഷം ഇന്ത്യക്ക് പുറത്തേക്കും. അടുത്ത വർഷം ആദ്യം സൗദി അറേബ്യയിൽ സന്തോഷ് ട്രോഫി ദേശീയ ചാമ്പ്യൻഷിപ്പിന്റെ നോക്കൗട്ട് ഘട്ടങ്ങൾ നടത്താൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പദ്ധതിയിടുന്നു.
ഇത് നടന്നാൽ ചരിത്രത്തിലാദ്യമായാണ് സന്തോഷ് ട്രോഫി വിദേശമണ്ണിൽ അരങ്ങേറുക. എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെയും സെക്രട്ടറി ജനറൽ ഷാജി പ്രഭാകരനും 2023 ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ രാജ്യത്ത് നടക്കുന്ന സന്തോഷ് ട്രോഫിയുടെ അവസാന ഘട്ടങ്ങൾ അരങ്ങേറാനുള്ള സാധ്യത പഠിക്കുന്നതിനായി സൗദി അറേബ്യൻ സഹപ്രവർത്തകരുമായി വ്യാഴാഴ്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. വരുന്ന ഫെബ്രുവരിയിൽ റിയിദിലും ജിദ്ദയിലുമായി ടൂർണമെന്റ് നടത്താനാണ് ഇത് പ്രകാരം ധാരണയാകുന്നത്.
“വലിയ സ്വപ്നങ്ങൾ കാണാൻ സംസ്ഥാന തലത്തിലുള്ള കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും സൗദിയിലെ വലിയ ഇന്ത്യൻ സമൂഹത്തെ ഇന്ത്യൻ ഫുട്ബോളുമായി ബന്ധിപ്പിക്കുന്നതിനും രണ്ട് ഫെഡറേഷനുകൾക്കും വിജയ സാഹചര്യം സൃഷ്ടിക്കുന്നതിനുമായി സൗദിയിലെ തിരഞ്ഞെടുത്ത നഗരങ്ങളിൽ സന്തോഷ് ട്രോഫിയുടെ നോക്കൗട്ട് ഘട്ടം ആതിഥേയത്വം വഹിക്കുക എന്നതാണ് ആശയം.” എഐഎഫ്എഫ് പ്രസ്താവനയിൽ പറഞ്ഞു.1941-ൽ ആരംഭിച്ച സന്തോഷ് ട്രോഫി, ഫെഡറേഷൻ കപ്പിനും (1977) നാഷണൽ ഫുട്ബോൾ ലീഗിനും (1996) മുമ്പ് ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും പ്രധാനപ്പെട്ട ട്രോഫിയായിരുന്നു.
ഷാർജയിലെ രക്ഷകർക്ക് പൊലീസിൻ്റെ ആദരം
September 16 2022
ഇഷ്ടം ഇ-സ്കൂട്ടറിനോട്; ദുബൈ അനുവദിച്ചത് 38,102 ലൈസൻസുകൾ
August 15 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.