തൃശൂർ സ്വദേശി കുഴഞ്ഞുവീണു മരിച്ചു

സ്വന്തം ലേഖകൻ


കൂളിമുട്ടം എമ്മാട് കാതിയാവീട്ടിൽ നജീബ് തങ്ങളുടെ മകൻ അജ്മൽ തങ്ങൾ (34) ആണ് മരിച്ചത്.  രാവിലെ ഉമ്മുൽ ഖുവൈൻ ആശുപത്രിയിലേക്ക് പോകുംവഴിയായിരുന്നു മരണം

ദുബൈ: തൃശൂർ മതിലകം സ്വദേശി ആശുപത്രിയിലേക്കുള്ള വഴിമധ്യേ കുഴഞ്ഞുവീണു മരിച്ചു. കൂളിമുട്ടം എമ്മാട് കാതിയാവീട്ടിൽ നജീബ് തങ്ങളുടെ മകൻ അജ്മൽ തങ്ങൾ (34) ആണ് മരിച്ചത്.  രാവിലെ ഉമ്മുൽ ഖുവൈൻ ആശുപത്രിയിലേക്ക് പോകുംവഴിയായിരുന്നു മരണം.

രണ്ട് മാസം മുൻപാണ് അവധി കഴിഞ്ഞ്  നാട്ടിൽ നിന്ന് തിരിച്ചെത്തിയത്.   കനേഡിയൻ കമ്പനിയിലെ ജീവനക്കാരനാണ് അജ്മൽ. മാതാവ്: ഫാത്തിമ. ഭാര്യ: ഫൗസിയ. മകൻ: ഇർഫാൻ. ഖബറടക്കം ഇന്ന് 10 ന് പ്രാണിയാട് ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.
.

Share this Article