യു.എ.ഇ 60 ദിവസ വിസ അനുവദിച്ചു തുടങ്ങി

സ്വന്തം ലേഖകൻ
90 ദിവസത്തെ ടൂറിസ്റ്റ് വിസ നിർത്തലാക്കിയതിന് പിന്നാലെയാണ് 60 ദിവസ വിസ അനുവദിച്ചു കൊണ്ടുള്ള നടപടി. നേരത്തെ നിർത്തിവെച്ചിരുന്ന വിസയാണ് ആവശ്യക്കാർക്ക് വീണ്ടും ലഭിച്ചു തുടങ്ങിയത്.
എന്നാൽ 60 ദിവസത്തെ വിസ ദീർഘിപ്പിക്കാൻ കഴിയില്ല. 30 ദിവസത്തെ വിസയാണെങ്കിൽ ആവശ്യമെങ്കിൽ നീട്ടാൻ കഴിയും
ദുബൈ: യു.എ.ഇയിൽ 60 ദിവസത്തെ വിസ വീണ്ടും അനുവദിച്ച് തുടങ്ങി. നേരത്തെ നിർത്തിവെച്ചിരുന്ന വിസയാണ് ആവശ്യക്കാർക്ക് വീണ്ടും ലഭിച്ചു തുടങ്ങിയത്. ഓൺലൈൻ വഴി വിസ കിട്ടി തുടങ്ങിയതായി ട്രാവൽ കേന്ദ്രങ്ങൾ അറിയിച്ചു. 90 ദിവസത്തെ ടൂറിസ്റ്റ് വിസ നിർത്തലാക്കിയതിന് പിന്നാലെയാണ് 60 ദിവസ വിസ അനുവദിച്ചു കൊണ്ടുള്ള നടപടി.
അതേസമയം, സന്ദർശക വിസയുടെ ഫൈൻ 50 ദിർഹമായികുറച്ചിട്ടുണ്ട്. നേരത്തെ ഇത് 100 ദിർഹമായിരുന്നു. 60 ദിവസത്തെ വിസ ദീർഘിപ്പിക്കാൻ കഴിയില്ല. എന്നാൽ, 30 ദിവസത്തെ വിസ ആവശ്യമെങ്കിൽ നീട്ടാൻ കഴിയും. രക്ഷിതാക്കൾക്കൊപ്പം എത്തുന്ന കുട്ടികൾക്ക്ഒരു മാസത്തെ സന്ദർശക വിസ സൗജന്യമാക്കിയത്ഇപ്പോഴും തുടരുന്നുണ്ട്. എന്നാൽ, രണ്ട്മാസം വിസയെടുക്കുന്നവർക്ക്ഈ സൗജന്യം ലഭിക്കില്ല. 60 ദിവസ വിസയിൽ ഗ്രേസ്പിരീഡും കാണിക്കുന്നില്ല. സാധാരണ സന്ദർശക വിസക്ക് 10 ദിവസം ഗ്രേസ്പിരീഡ്ലഭിക്കാറുണ്ട്. എന്നാൽ, വരും ദിവസങ്ങളിൽ ഇതിൽ മാറ്റങ്ങളുണ്ടാകുമെന്ന്കരുതുന്നു.
ഈമാസം മുതൽ യു.എ.ഇയിൽവിസ നടപടികളിൽ കാര്യമായ മാറ്റങ്ങളാണുണ്ടായിരിക്കുന്നത്. 90 ദിവസ ടൂറിസ്റ്റ്വിസ നിർത്തലാക്കിയതാണ്ഇതിൽ ഏറ്റവും പ്രധാനം. എന്നാൽ, ചികിൽസക്ക്എത്തുന്നവർക്ക് 90ദിവസത്തെ വിസ ലഭിക്കും. ഇതിന്‍റെ മാനദണ്ഡങ്ങൾ എന്താണ്എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നിലവിൽ 90ദിവസ വിസയിൽ യു.എ.ഇയിൽ എത്തിയവർക്കും വിസ അടിച്ച്വരാനിരിക്കുന്നവർക്കും പുതിയ ചട്ടം ബാധകമല്ല.
അതേസമയം തൊഴിലന്വേഷിച്ച്വരുന്നവർക്ക്പുതിയ 'ജോബ് എക്സ്പ്ലറേഷൻ വിസ' നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്. നേരത്തെ പലരും ജോലിയന്വേഷിച്ച്വന്നിരുന്നത്ടൂറിസ്റ്റ്വിസയിലാണ്. തൊഴിലന്വേഷകർക്കുള്ള പുതിയ വിസ 60, 90, 120ദിവസങ്ങളിലേക്ക് ലഭിക്കും. കൂടുതൽ പേർക്ക് ഗോൾഡൻ വിസ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സന്തോഷ് ട്രോഫി അടുത്ത വർഷം മുതൽ സൗദി അറേബ്യയിൽ
October 07 2022
വിസമാറ്റ ചട്ടങ്ങളിൽ ഭേദഗതി വന്നേക്കും
July 08 2022
കേരള ബ്ലാസ്റ്റേഴ്സിന് ദുബൈയിൽ യാത്രയയപ്പ്
September 08 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.