പ്രമുഖ വ്യവസായി അറ്റ്‍ലസ് രാമചന്ദ്രന്‍ ദുബൈയിൽ അന്തരിച്ചു

സ്വന്തം ലേഖകൻ
ശാരീരിക ആസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
ഹൃദയസ്തംഭവനത്തെ തുടര്‍ന്ന് ദുബൈയിലെ സ്വാകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എണ്‍പത് വയസായിരുന്നു
ദുബൈ: വ്യവസായിയും അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.രാമചന്ദ്രന അന്തരിച്ചു. അറ്റ്ലസ് രാമചന്ദ്രന്‍ എന്ന പേരില്‍ പ്രശസ്തനായ അദ്ദേഹം തൃശൂർ മുല്ലശേരി മധുക്കര സ്വദേശിയാണ്. ഹൃദയസ്തംഭവനത്തെ തുടര്‍ന്ന് ദുബൈയിലെ സ്വാകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എണ്‍പത് വയസായിരുന്നു.
ശാരീരിക ആസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ജ്വല്ലറികള്‍ക്കുപുറമെ റിയല്‍ എസ്റ്റേറ്റിലും സിനിമ മേഖലയിലും അദ്ദേഹം നിക്ഷേപിച്ചിരുന്നു. വൈശാലി, വാസ്തുഹാര, ധനം, സുകൃതം തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. അറബിക്കഥ, മലബാര്‍ വെഡിങ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സംസ്കാരം വൈകിട്ട് നാല് മണിക്ക് ദുബൈ ജബൽ അലിയിലെ ശ്മശാനത്തിൽ.
ഖത്തറാണ് വേദി, 'അൽ രിഹ്ല'യാണ് പന്ത്
March 04 2022
കരുത്ത് കാട്ടി കണ്ണൂരുകാരൻ; കൈവരിച്ചത് 'അയൺമാൻ' പട്ടം
August 21 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.