ദുബൈ സഫാരി പാർക്ക് ചൊവ്വാഴ്ച തുറക്കും

സ്വന്തം ലേഖകൻ
50 ദിർഹമിൻറെ ഡേ പാസ് ഉപയോഗിച്ച് അറേബ്യൻ ഡസർട്ട് സഫാരി, കുട്ടികളുടെ ഫാം, തത്സമയ പരിപാടികൾ എന്നിവ ആസ്വദിക്കാം. ഇലക്ട്രിക്കൽ വാഹനത്തിൽ പത്ത് മിനിറ്റ് സഫാരിയും ലഭിക്കും. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് ഈ പാസ് മൂലമുള്ള പ്രവേശനം. മൂന്ന് വയസ്സിൽ താഴെയുള്ളവർക്ക് പാസ് വേണ്ട. 75 ദിർഹമിൻറെ ഡേ പാസ് പ്ലസിൽ എത്രസമയം വേണമെങ്കിലും ട്രെയിൻ സർവിസ് ആസ്വദിക്കാം. ഡേ പാസിലെ എല്ലാ സ്ഥലങ്ങളും ഈ പാസ് ഉപയോഗിച്ച് സന്ദർശിക്കാം. കുട്ടികൾക്ക് 45 ദിർഹമാണ് നിരക്ക്
ദുബൈ: ഷാർജ സഫാരിക്ക് പിന്നാലെ ദുബൈ സഫാരി പാർക്കും തുറക്കുന്നു. വേനൽക്കാല ഇടവേളക്കുശേഷം ചൊവ്വാഴ്ച മുതലാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുക. പുതിയ വിസ്മയങ്ങളുമായാണ് പാർക്ക് സഞ്ചാരികളെ വിളിക്കുന്നത്. വേനൽക്കാലത്ത് മൃഗങ്ങളുടെ സുരക്ഷ മുൻനിർത്തിയും വാർഷിക അറ്റകുറ്റപ്പണികൾക്കുമായാണ് പാർക്ക് അടച്ചിടുന്നത്.
നഗരത്തിന് നടുവിലെ മൃഗങ്ങളുടെ സങ്കേതമാണ് സഫാരി പാർക്ക്. മൃഗങ്ങളെ കൂടുതൽ അടുത്ത് കാണാനും അടുത്തറിയാനും അവയെ താലോലിക്കാനുമുള്ള അവസരം ഇക്കുറിയുമുണ്ടാകും. dubaisafari.ae എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്ത് പാർക്കിൽ പ്രവേശിക്കാം. കഴിഞ്ഞ വർഷത്തേതുപോലെ മുതിർന്നവർക്ക് 50 ദിർഹം മുതലും കുട്ടികൾക്ക് 20 ദിർഹം മുതലുമാണ് പ്രവേശന നിരക്ക് തുടങ്ങുന്നത്. എന്നാൽ, കൂടുതൽ മേഖലകളിലേക്ക് പോകുന്നതിനും ബസ്, ട്രെയിൻ പോലുള്ളവയിൽ സഫാരി നടത്തുന്നതിനും കൂടിയ ടിക്കറ്റ് എടുക്കേണ്ടിവരും.
50 ദിർഹമിൻറെ ഡേ പാസ് ഉപയോഗിച്ച് അറേബ്യൻ ഡസർട്ട് സഫാരി, കുട്ടികളുടെ ഫാം, തത്സമയ പരിപാടികൾ എന്നിവ ആസ്വദിക്കാം. ഇലക്ട്രിക്കൽ വാഹനത്തിൽ പത്ത് മിനിറ്റ് സഫാരിയും ലഭിക്കും. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് ഈ പാസ് മൂലമുള്ള പ്രവേശനം. മൂന്ന് വയസ്സിൽ താഴെയുള്ളവർക്ക് പാസ് വേണ്ട. 75 ദിർഹമിൻറെ ഡേ പാസ് പ്ലസിൽ എത്രസമയം വേണമെങ്കിലും ട്രെയിൻ സർവിസ് ആസ്വദിക്കാം. ഡേ പാസിലെ എല്ലാ സ്ഥലങ്ങളും ഈ പാസ് ഉപയോഗിച്ച് സന്ദർശിക്കാം. കുട്ടികൾക്ക് 45 ദിർഹമാണ് നിരക്ക്.
.
ഖത്തറിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു
November 16 2022
റമദാനെ വരവേല്ക്കാനൊരുങ്ങി ഗ്ലോബൽ വില്ലേജ് നഗരി
March 20 2023
ജിദ്ദ മദീന റോഡിൽ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു
November 30 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.