യുഎഇ പ്രസിഡന്റ് ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാനിലേക്ക്

സ്വന്തം ലേഖകൻ


രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച ഒമാനിലെത്തും. പ്രസിഡന്റായ ശേഷം ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ ആദ്യമായാണ് ഒമാന്‍ സന്ദര്‍ശിക്കാനെത്തുന്നത് 

അബൂദബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച ഒമാനിലെത്തും. പ്രസിഡന്റായ ശേഷം ഷെയ്ഖ് മുഹമ്മദിന്റെ ആദ്യ ഒമാന്‍ സന്ദര്‍ശനമാണിത്.
ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരികുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഒമാന്‍ സുല്‍ത്താന്റെ ക്ഷണം സ്വീകരിച്ചാണ് യുഎഇ പ്രസിഡന്റ് എത്തുന്നത്. അയല്‍ രാഷ്ട്രങ്ങളായ ഒമാനും യുഎഇയും തമ്മിലുള്ള സാമ്പത്തിക, സാംസ്‌കാരിക, വിനോദ സഞ്ചാര സഹകരണം എന്നിവയെല്ലാം ചര്‍ച്ച ചെയ്യും.
.

Share this Article