ചരിത്രത്തിലെ വൻ ഇടിവ്; ദിർഹമിനെതിനെതിരെ രൂപയുടെ മൂല്യം 22.18

സ്വന്തം ലേഖകൻ
ഇന്ത്യൻ രൂപയുടെ വിനിമയമൂല്യം ഒരു ഡോളറിന് 81 രൂപ 55 പൈസയായി താഴ്ന്നു.യുഎഇ ദിർഹവുമായും ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞിട്ടുണ്ട്. ഒരു ദിർഹത്തിന് 22 രൂപ 18 പൈസയിലേക്കാണ് മൂല്യം താഴ്ന്നത്. മറ്റ് ഗൾഫ് കറൻസികളുമായും രൂപയുടെ മൂല്യം താഴ്ന്നിട്ടുണ്ട്. ബഹ്റിൻ ദിനാർ- 212 രൂപ 44 പൈസ, കുവൈറ്റ് ദിനാർ- 258 രൂപ 42 പൈസ,ഖത്തർ റിയാൽ 22 രൂപ 38 പൈസ, സൗദി റിയാൽ 21 രൂപ 68 പൈസ, ഒമാനി റിയാൽ 209 രൂപ 03 പൈസ എന്നിങ്ങനെയാണ് തിങ്കളാഴ്ച രാവിലെയുളള വിനിമയ നിരക്ക്
ദുബൈ: ദിർഹവുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം വീണ്ടും താഴോട്ട്. ചരിത്രത്തിൽ ഇതുവരെയില്ലാത്ത നിലയിലാണ് ഇന്ത്യൻ രൂപ കൂപ്പുകുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. തിങ്കളാഴ്ച രാവിലെ യുഎസ് ഡോളറുമായി 0.68 ശതമാനമാണ് മൂല്യമിടിഞ്ഞത്. ഇതോടെ ഇന്ത്യൻ രൂപയുടെ വിനിമയമൂല്യം ഒരു ഡോളറിന് 81 രൂപ 55 പൈസയായി താഴ്ന്നു.
യുഎഇ ദിർഹവുമായും ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞിട്ടുണ്ട്. ഒരു ദിർഹത്തിന് 22 രൂപ 18 പൈസയിലേക്കാണ് മൂല്യം താഴ്ന്നത്. മറ്റ് ഗൾഫ് കറൻസികളുമായും രൂപയുടെ മൂല്യം താഴ്ന്നിട്ടുണ്ട്. ബഹ്റിൻ ദിനാർ- 212 രൂപ 44 പൈസ, കുവൈറ്റ് ദിനാർ- 258 രൂപ 42 പൈസ,ഖത്തർ റിയാൽ 22 രൂപ 38 പൈസ, സൗദി റിയാൽ 21 രൂപ 68 പൈസ, ഒമാനി റിയാൽ 209 രൂപ 03 പൈസ എന്നിങ്ങനെയാണ് തിങ്കളാഴ്ച രാവിലെയുളള വിനിമയ നിരക്ക്.
അമേരിക്ക പലിശ നിരക്കിൽ വരുത്തുന്ന വർദ്ധനവാണ് ഡോളറിൻറെ മൂല്യം ശക്തമാക്കുന്നതെന്നാണ് വിലയിരുത്തൽ. വെള്ളിയാഴ്ച ഡോളറിനെതിരെ ഇന്ത്യൻ രൂപ 81 രൂപ 22 എന്ന റെക്കോർഡ് ഇടിവിലെത്തിയതോടെ ഡോളർ വിറ്റഴിക്കാൻ ആർബിഐ തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ ഇടപെടൽ കൂടുതൽ തകർച്ചിയിലേക്ക് പോകാതെ ഇന്ത്യൻ രൂപയുടെ മൂല്യത്തെ വെളളിയാഴ്ച പിടിച്ചുനിർത്തി.
രൂപയുടെ മൂല്യം ഇടിയുന്നത് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പണമയക്കാൻ എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്നാണ് പണമിടപാട് സ്ഥാപനങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. എന്നാൽ മാസവസാനം ആയതുകൊണ്ടുതന്നെ ശമ്പളം കിട്ടാൻ കാത്തിരിക്കാതെ മൂല്യമിടിവ് പ്രയോജനപ്പെടുത്തി കടം വാങ്ങിയും മറ്റും പണമയക്കുന്നവരുമുണ്ട്. എന്തായാലും വരും ദിവസങ്ങളിലും രൂപയുടെ മൂല്യം ഈ രീതിയിൽ തന്നെ തുടരുമെന്നാണ് വിപണി നൽകുന്ന സൂചന.
ഖത്തറാണ് വേദി, 'അൽ രിഹ്ല'യാണ് പന്ത്
March 04 2022
കരുത്ത് കാട്ടി കണ്ണൂരുകാരൻ; കൈവരിച്ചത് 'അയൺമാൻ' പട്ടം
August 21 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.