''അങ്ങോട്ട് വിളിക്കേണ്ട ഇങ്ങോട്ടു വരും''; ആർടിഫിഷ്യൽ ഇൻറലിജൻസുമായി ദുബൈ ടാക്സി

സ്വന്തം പ്രതിനിധി
'സ്മാർട് ഡയറക്ഷൻ' എന്ന പേരിലാണ് നിർമിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് പുതിയ ടാക്സി സംവിധാനം യാഥാർഥ്യമാകുന്നത്. ആവശ്യക്കാർ കൂടുതലുള്ള സ്ഥലങ്ങൾ കണ്ടെത്തി ടാക്സികൾ ഇനി ഉപഭോക്താക്കളെ തേടിയെത്തും
ദുബൈ: ദുബൈയിൽ ആവശ്യക്കാർ കൂടുതലുള്ള സ്ഥലങ്ങൾ കണ്ടെത്തി ടാക്സികൾ ഇനി ഉപഭോക്താക്കളെ തേടിയെത്തും. നിർമിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് പുതിയ ടാക്സി സംവിധാനം യാഥാർഥ്യമാകുന്നത്. 'സ്മാർട് ഡയറക്ഷൻ' എന്ന പേരിലായിരിക്കും ഈ പദ്ധതി.
ഡാറ്റകൾ വിശകലനം ചെയ്ത് ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് ടാക്സികളെ വഴിതിരിച്ചുവിടുക. റോബോടിക് പ്രൊസസ് ഓട്ടോമേഷൻ എന്ന ഈ പദ്ധതിയിലൂടെ ഇന്ധന ഉപഭോഗം കുറക്കാനാകും. ഒപ്പം ഒരു വാഹനത്തിന്‍റെ യാത്രാ എണ്ണം വർധിപ്പിക്കാനും സാധിക്കും.
നിർമിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന പുതിയ പദ്ധതികൾക്ക് ദുബൈ ടാക്സി കോർപറേഷൻ അംഗീകാരം നൽകി. നിർമ്മിതബുദ്ധി സാങ്കേതികവിദ്യയുടെ ഉപയോഗം വിപുലീകരിക്കുക, ടാക്സി സേവനത്തിന്‍റെ കാര്യക്ഷമത ഉയർത്തുന്നത് ഓട്ടോമേറ്റ് ചെയ്യുക, ട്രാഫിക് സുരക്ഷ വർധിപ്പിക്കുക എന്നിവ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നതായി ആർ.ടി.എ ഡയറക്ടർ ജനറലും എക്‌സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മതാർ അൽ തായർ പറഞ്ഞു.
പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിനായി ഡി.ടി.സിയുടെ ടാക്സികളുടെ കൂട്ടത്തിലേക്ക് പുതുതായി ചേർത്ത ടെസ്ല മോഡൽ-3 വാഹനം അൽ തായർ വിലയിരുത്തി. പുതുതായി എത്തിച്ച 52 സീറ്റുകളും 36 സീറ്റുകളുമുള്ള 236 സ്കൂൾ ബസുകളും അദ്ദേഹം പരിശോധിച്ചു. ഇൻഡോർ, ഔട്ട്ഡോർ ക്യാമറകൾ, വിദ്യാർഥികളുടെ പരിശോധനാ സംവിധാനം, മോഷൻ ഡിറ്റക്ടറുകൾ, ഓട്ടോമാറ്റിക് അഗ്നിശമന സംവിധാനം എന്നിവ ഉൾപ്പെടെ ഏറ്റവും പുതിയ സുരക്ഷാ മാർഗങ്ങൾ ബസുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.
ലോകകപ്പിൽ പുകവലി പടിക്കുപുറത്ത്
November 14 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.