ഐഫോൺ 14 വിപണിയിൽ; ദുബൈ മാളിൽ തിക്കും തിരക്കും, നീണ്ട ക്യൂ

സ്വന്തം പ്രതിനിധി


ഐഫോൺ 14 യു.ഇ.യിൽ 3,399 ദിർഹം മുതലാണ് വില ആരംഭിക്കുന്നത്. ഐഫോൺ 14 പ്ലസിന് 3,799 ദിർഹം, ഐഫോൺ 14 പ്രോയ്ക്ക് 4,299 ദിർഹം, ഐഫോൺ 14 പ്രോമാക്സിന് 4,699 ദിർഹം എന്നിങ്ങനെയാണ് മറ്റു മോഡലുകളുടെ യു.എ.ഇയിലെ വില

ദുബൈ: ദുബൈ മാളിലെ ഐഫോൺ സ്‌റ്റോറിൽ പുതിയ മോഡൽ ഐഫോൺ 14 സീരീസ് വിൽപ്പനയ്‌ക്കെത്തിയ ആദ്യ ദിവസം തന്നെ ഐഫോൺ ആരാധകരുടെ നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്. ആപ്പിൾ സ്റ്റോർ ജീവനക്കാർ നന്നേ പ്രയാസപ്പെട്ടാണ് ആദ്യമായി ഐഫോൺ 14 കൈപറ്റാനെത്തിയവരെ നിയന്ത്രിച്ചത്.

രാവിലെ 8 മണി മുതൽതന്നെ ഐഫോൺ സ്‌നേഹികൾ മാളിലെ സ്‌റ്റോറിനു മുൻപിലെത്തിയിരുന്നു. ചിലർ രാത്രി തന്നെ എത്തി സ്റ്റോർ തുറക്കുന്നതിനായി പുറത്തും വാഹനങ്ങളിലുമായി കാത്തിരിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഐഫോൺ 14ന് യു.ഇ.യിൽ 3,399 ദിർഹം മുതലാണ് വില ആരംഭിക്കുന്നത്. ഐഫോൺ 14 പ്ലസിന് 3,799 ദിർഹം, ഐഫോൺ 14 പ്രോയ്ക്ക് 4,299 ദിർഹം, ഐഫോൺ 14 പ്രോമാക്സിന് 4,699 ദിർഹം എന്നിങ്ങനെയാണ് മറ്റു മോഡലുകളുടെ യു.എ.ഇയിലെ വില.

ഈ മാസം 7 ന് പുറത്തിറങ്ങിയ ഏറ്റവും പുതിയ ഐഫോൺ മോഡലുകൾ ജനങ്ങൾക്ക് ആദ്യമായി ലഭ്യമാക്കുന്ന രാജ്യങ്ങളിലൊന്നുകൂടിയാണ് യു.എ.ഇ.

.

Share this Article