റാസൽഖൈമയിൽ പിഞ്ചുകുഞ്ഞ് വീട്ടിലെ നീന്തൽക്കുളത്തിൽ മുങ്ങി മരിച്ചു

സ്വന്തം പ്രതിനിധി


റാസൽഖൈമയിലെ വില്ലയിലെ നീന്തൽക്കുളത്തിലാണ് യു.എ.ഇ സ്വദേശികളുടെ കുട്ടി മുങ്ങിമരിച്ചത്.
സംഭവം നടന്ന ഉടനെ തന്നെ റാസൽഖൈമയിലെ സഖർ സർക്കാർ ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചെങ്കിലും വഴിയിൽ വച്ചുതന്നെ മരിക്കുകയായിരുന്നു


റാസൽഖൈമ: റാസൽഖൈമയിലെ വില്ലയിലെ നീന്തൽക്കുളത്തിൽ യു.എ.ഇ സ്വദേശികളുടെ കുട്ടി മുങ്ങിമരിച്ചു.
 പതിനെട്ട് മാസം പ്രായമുള്ള കുട്ടിയാണ് വീട്ടിലെ നീന്തൽക്കുളത്തിൽ മുങ്ങി മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. റാസൽഖൈമയിലെ വില്ലയിലെ നീന്തൽക്കുളത്തിലാണ് അപകടം.

സംഭവം നടന്ന ഉടനെ തന്നെ റാസൽഖൈമയിലെ സഖർ സർക്കാർ ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചെങ്കിലും വഴിയിൽ വച്ചുതന്നെ മരിക്കുകയായിരുന്നു.

താമസസ്ഥലങ്ങളിലെയും ഹോട്ടലുകളിലെയും നീന്തൽകുളങ്ങളിൽ മുങ്ങിമരണങ്ങൾ ഗൗരവമായെടുത്തിരിക്കുകയാണ് അധികൃതർ. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക മാനദണ്ഡങ്ങൾ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഈ വർഷമാദ്യം മറ്റൊരു എമിറാത്തി കുട്ടിയും ഇതുപോലെ താമസസ്ഥസ്ഥലത്തെ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചിരുന്നു.
.

Share this Article