20 ലക്ഷം ദിർഹം നിക്ഷേപിക്കാമോ, ഗോൾഡൻ വിസ റെഡി

സ്വന്തം ലേഖകൻ
ദുബൈ എമിറേറ്റിൽ 20ലക്ഷം ദിർഹവും അതിൽ കൂടുതലും ആസ്തിയുള്ള നിക്ഷേപകർക്ക് ഒക്ടോബർ മുതൽ ഗോൾഡൻ വിസ അനുവദിക്കും.
നിക്ഷേപകർക്ക് ഗോൾഡൻ വിസാ വാഗ്ദാനവുമായി അധികൃതർ. നിക്ഷേപകരെ ദുബൈയിലേക്ക് കൂടുതലായി ആകർഷിക്കുകയാണ് ഗോൾഡൻ വിസ വിപുലീകരണത്തിലൂടെ ലക്ഷ്യമിടുന്നത്
ദുബൈ: ദുബൈയിൽ കൂടുതൽ നിക്ഷേപകർക്ക് ഗോൾഡൻ വിസാ വാഗ്ദാനവുമായി അധികൃതർ. ദുബൈ എമിറേറ്റിൽ 20ലക്ഷം ദിർഹവും അതിൽ കൂടുതലും ആസ്തിയുള്ള നിക്ഷേപകർക്ക് ഒക്ടോബർ മുതൽ ഗോൾഡൻ വിസ അനുവദിക്കും. വിവിധ നിർമാണ കമ്പനികൾ കൂടുതൽ ആസ്തികൾ വിൽക്കാനായി ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഗോൾഡൻ വിസയുടെ വിപുലീകരണം.
നിക്ഷേപകരെ ദുബൈയിലേക്ക് കൂടുതലായി ആകർഷിക്കുകയാണ് ഗോൾഡൻ വിസ വിപുലീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. പുതുതായി അവതരിപ്പിക്കുന്ന ഗ്രീൻവിസകളും മൾടിപ്ൾ എൻട്രി വിസയും അടുത്ത മാസം മൂന്ന് മുതൽ നടപ്പിലാകും. ഇതിൻറെ അനുബന്ധമായാണ് കൂടുതൽ നിക്ഷേപകർക്ക് ഗോൾഡൻ വിസ അനുവദിക്കുന്നത്. നിലവിൽ അഞ്ചു വർഷ കാലാവധിയുള്ള ഗ്രീൻവിസക്കും മൾടിപ്ൾ എൻട്രി വിസക്കും മികച്ച പ്രതികരണമാണുളളത്..
സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ അഞ്ചുവർഷം വരെ ജോലി ചെയ്യാനും യു.എ.ഇയിൽ താമസിക്കാനും അനുമതി നൽകുന്നതാണ് ഗ്രീൻവിസ. സ്വയം തൊഴിൽ, ഫ്രീലാൻസ് ജോലികൾ, വിദ്ഗധതൊഴിലാളികൾ എന്നിവർക്കാണ് പ്രധാനമായും അഞ്ച് വർഷത്തെ ഗ്രീൻവിസ നൽകുക. രണ്ടുവർഷവും മൂന്ന് വർഷവും മാത്രം ലഭിച്ചിരുന്ന വിസകൾ അഞ്ചുവർഷത്തേക്ക് ലഭിക്കുന്നത്
.
തെറ്റു തിരുത്തും; മാപ്പ് പറയുന്നു: പൃഥ്വിരാജ്
July 11 2022
ദുബൈ വീണ്ടും ആരോഗ്യത്തിലേക്ക് ചുവടുവെക്കുന്നു
September 02 2022
ലോകകപ്പിൽ പുകവലി പടിക്കുപുറത്ത്
November 14 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.