ദുബൈയിൽ പാരാഗ്ലൈഡർ തകർന്നു വീണു പൈലറ്റ് മരിച്ചു

സ്വന്തം പ്രതിനിധി


ദക്ഷിണാഫ്രിക്കൻ സ്വദേശിയാണ് മരിച്ച പൈലറ്റെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു

ദുബൈ: ദുബൈയിൽ പാരാഗ്ലൈഡർ തകർന്നുവീണ് പൈലറ്റ് മരിച്ചു. മാർഗമിലെ സ്കൈഡൈവ് ക്ലബ് ഏരിയയിലാണ് അപകടം നടന്നത്. ദക്ഷിണാഫ്രിക്കൻ സ്വദേശിയാണ് മരിച്ച പൈലറ്റെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

മോട്ടോറിൽ പ്രവർത്തിക്കുന്ന പാരാഗ്ലൈഡർ തകർന്നത് സംബന്ധിച്ച് അതോറിറ്റി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം അബൂദബിയിൽ ചെറുവിമാനം തകർന്ന് പൈലറ്റിന് പരിക്കേറ്റിരുന്നു. 
.

Share this Article