യു.എ.ഇയിൽ ആൺകുട്ടികൾക്ക് ഇനി മുതൽ സ്‌കൂൾ യൂണിഫോമായി ഇമാറാത്തി കന്ദൂറയും ധരിക്കാം

സ്വന്തം പ്രതിനിധി


യു.എ.ഇയിലെ പരമ്പരാഗത എമിറാത്തി വസ്ത്രമാണ് ഇമാറാത്തി കന്ദൂറ
സൈക്കിൾ രണ്ടിലും സൈക്കിൾ മൂന്നിലു(ഗ്രേഡ് 5ലും അതിനുമുകളിലും)മുള്ള ആൺകുട്ടികൾക്കാണ് പുതിയ സ്‌കൂൾ യൂണിഫോമിന് പുറമെ ഒരു ഒപ്ഷണൽ യൂണിഫോമായി കന്ദൂറ ധരിക്കാൻ അനുവാദമുള്ളത്

ദുബൈ: യു.എ.ഇയിൽ പബ്ലിക് സ്‌കൂളുകളിലെ ആൺകുട്ടികൾക്ക് ഇനി മുതൽ സ്‌കൂൾ യൂണിഫോമായി ഇമാറാത്തി കന്ദൂറയും ധരിക്കാം. എമിറേറ്റ്സ് സ്‌കൂൾ എസ്റ്റാബ്ലിഷ്മെന്റ(ഇ.എസ്.ഇ) ആണ് ഇക്കാര്യം അറിയിച്ചത്. യു.എ.ഇയിലെ പരമ്പരാഗത എമിറാത്തി വസ്ത്രമാണ് ഇമാറാത്തി കന്ദൂറ. സൈക്കിൾ രണ്ടിലും സൈക്കിൾ മൂന്നിലു(ഗ്രേഡ് 5ലും അതിനുമുകളിലും)മുള്ള ആൺകുട്ടികൾക്കാണ് പുതിയ സ്‌കൂൾ യൂണിഫോമിന് പുറമെ ഒരു ഒപ്ഷണൽ യൂണിഫോമായി കന്ദൂറ ധരിക്കാൻ അനുവാദമുള്ളത്. 

ഷർട്ടും ടൈയും ട്രൗസറുമുപ്പെടുന്ന പുതിയ യൂണിഫോമിനേക്കാൾ ചില രക്ഷിതാക്കൾ കന്ദൂറയാണ് ഇഷ്ടപ്പെടുന്നതെന്ന് ഒരു സർവേ വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് പുതിയ നീക്കം. ഓഗസ്റ്റ് 29 ന് ആരംഭിച്ച നിലവിലെ അധ്യയന വർഷം മുതൽ യു.എ.ഇയിലെ എല്ലാ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികളും പുതിയ സ്‌കൂൾ യൂണിഫോമാണ് ഉപയോഗിക്കുകയെന്ന് ഇ.എസ.്ഇ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കിന്റർഗാർട്ടൻ മുതൽ ഗ്രേഡ് 12 വരെയുള്ള പൊതു വിദ്യാലയങ്ങളിലെ എല്ലാ വിദ്യാർത്ഥികൾക്കും പുതിയ സ്‌കൂൾ യൂണിഫോം അവതരിപ്പിച്ചിട്ടുണ്ട്.
.

Share this Article