ദുബൈ വീണ്ടും ആരോഗ്യത്തിലേക്ക് ചുവടുവെക്കുന്നു

സ്വന്തം പ്രതിനിധി


ദുബൈ ഫിറ്റ്നസ് ചാലഞ്ചിന്‍റെ ആറാം എഡിഷൻ ഒക്​ടോബർ 29മുതൽ നവംബർ 27വരെ നടക്കും. പുതിയ എഡിഷനിൽ ആളുകളുടെ പങ്കാളിത്തം ഉയരുമെന്നാണ്​ കണക്കുകൂട്ടൽ

ദുബൈ: ആരോഗ്യസംരക്ഷണത്തിന്‍റെ ദുബൈ മാതൃകയായി അടയാളപ്പെടുത്തിയ ദുബൈ ഫിറ്റ്​നസ്​ചാലഞ്ച്​ വീണ്ടും. ചാലഞ്ചിന്‍റെ ആറാം എഡിഷൻ ഒക്​ടോബർ 29മുതൽ നവംബർ 27വരെ നടക്കും. പുതിയ എഡിഷനിൽ ആളുകളുടെ പങ്കാളിത്തം ഉയരുമെന്നാണ്​ കണക്കുകൂട്ടൽ.

 2017ൽ ആണ്​ ദുബൈ ചാലഞ്ചിന്​ തുടക്കം കുറിച്ചത്​. ആരോഗ്യകരമായ ജീവിതശൈലി പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്​ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ്​കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ബിൻ റാശിദ്​ ആൽ മക്​തൂം ആണ്​ ഈ വേറിട്ട പദ്ധതിക്കു പിന്നിൽ.​

ഒരുമാസക്കാലം എല്ലാ ദിവസവും മുപ്പത് മിനുറ്റ്​ സമയം വ്യായാമത്തിന്​ ​ചെലവിടുക. ഇതാണ്​​ ചലഞ്ചിൽ പ​ങ്കെടുക്കുന്നവർ ചെയ്യേണ്ടത്​. ഈ കാലയളവിനിടയിൽ വ്യത്യസ്തങ്ങളായ പരിപാടികളും സംഘടിപ്പിക്കും. നടത്തം, ടീം സ്​പോർട്​സ്​, പാഡ്​ൽ ബോർഡിങ്​, ഗ്രൂപ്പ്​ ഫിറ്റ്​നസ്​ക്ലാസുകൾ, ഫുട്​ബാൾ, യോഗ, സൈക്ലിങ്​തുടങ്ങിയവ ഇതിന്‍റെ ഭാഗമായി നടക്കും. ജീവിക്കാനുംജോലി ചെയ്യാനും സന്ദർശിക്കാനും ഏറ്റവും മികച്ച സ്ഥലമെന്ന നിലയിൽ ദുബൈയുടെ പദവി ഉയർത്തുന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ്​പദ്ധതിനടപ്പിലാക്കുന്നത്​. ആരോഗ്യകരമായജീവിതശൈലിക്ക്​ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്​ദുബൈ ഫിറ്റ്​നസ്​ചാലഞ്ചിന്‍റെ നിലപാടെന്ന്​​ശൈഖ്​ ഹംദാൻ വ്യക്​തമാക്കി.

കഴിഞ്ഞവർഷങ്ങളിൽ ദുബൈ ഒന്നടങ്കം ഏറ്റെടുത്ത ചാലഞ്ചിൽ ഇത്തവണ കൂടുതൽ പേർ പങ്കുചേരും​. എല്ലാ വാരാന്ത്യങ്ങളിലും പ്രധാന കായിക മത്സരങ്ങളും മികച്ച ഫിറ്റ്നസ് ​പ്രഫഷണലുകളുടെ സൗജന്യ ലൈവ്, വെർച്വൽ ക്ലാസുകളും ഇത്തവണയും ഉണ്ടായിരിക്കും. www.dubaifitnesschallenge.com എന്ന വെബ്‌സൈറ്റിൽ രജിസ്​റ്റർ ചെയ്താണ്​പരിപാടിയുടെ ഭാഗമാകേണ്ടത്​.
.

Share this Article