ദുബൈ പൊലീസ് 400ലേറെ സൈക്കിളുകൾ പിടിച്ചെടുത്തു

0
ദുബൈ: ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് ദുബൈ പൊലീസ് പിടികൂടിയത് 400ലേറെ സൈക്കിളുകൾ. ഇതിൽ ഇലക്ട്രിക് സ്കൂട്ടറുകളും ഉൾപ്പെടും. ഇവയിലധികവും നായിഫ് ഏരിയയിൽ നിന്നാണ് പിടികൂടിയത്. സൈക്കിളുകൾക്കായി അനുവദിച്ചിരിക്കുന്ന ലെയ്നുകളിലൂടെ അല്ലാതെ ഓടിക്കൽ, ഓടുന്ന വാഹനങ്ങളുടെ എതിർദിശയിൽ സഞ്ചരിക്കൽ, ട്രാഫിക് ലൈറ്റ് പോസ്റ്റുകളിലും മറ്റും സൈക്കിൾ പൂട്ടിവെക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ നടത്തിയതിനാണ് സൈക്കിളുകൾ പിടികൂടിയത്. ചില സൈക്കിളുകാർ റോഡപകടങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും റോഡ് ഉപയോക്താക്കളുടെ ജീവന് ഭീഷണിയായിട്ടുണ്ടെന്നും നായിഫ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ താരിഖ് തഹ്ലക് പറഞ്ഞു. റോഡ് ഉപയോക്താക്കളുടെ ജീവൻ രക്ഷിക്കുന്നതിനായി നായിഫ് പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. എല്ലാ സൈക്കിൾ യാത്രികരും ഗതാഗത നിയമങ്ങൾ അനുസരിക്കണമെന്നും ഹെൽമറ്റ് പോലുള്ള സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും ബ്രിഗേഡിയർ താരിഖ് തഹ്ലക് പറഞ്ഞു.
നോമ്പുതുറ സമയമായാൽ പീരങ്കി വെടിമുഴക്കും
March 30 2023
ശ്രീനഗറിൽ ലുലു ഹൈപ്പർമാർക്കറ്റ് വരുന്നു
March 20 2023
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.