ആകാശത്ത് 'സുഹൈൽ' നക്ഷത്രം തെളിഞ്ഞു; ഇനി ശൈത്യകാലത്തെ വരവേല്ക്കാം

സ്വന്തം പ്രതിനിധി


സുഹൈൽ നക്ഷത്രം തെളിയുന്നത്​​ പരമ്പരാഗതമായി യു.എ.ഇയിൽ ചൂട്​ കുറഞ്ഞു തുടങ്ങുന്നതിന്‍റെ സൂചനയായാണ്​ വിലയിരുത്തപ്പെടുന്നത്​. വേട്ടയാടൽ കാലത്തിന്‍റെ തുടക്കമായും ഇതിനെ അടയാളപ്പെടുത്താറുണ്ട്​. 'സിറിയസി'ന് ശേഷം ആകാശത്ത് ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് 'സുഹൈലെ'ന്നാണ്​അന്താരാഷ്​​ട്ര ജ്യോതിശാസ്ത്ര കേന്ദ്രം പറയുന്നത്​. ഭൂമിയിൽ നിന്ന് ഏകദേശം 313 പ്രകാശവർഷം അകലെയാണ് ഇത്​ സ്ഥിതി ചെയ്യുന്നത്​

ദുബൈ: ശെശത്യകാലത്തിന്‍റെ വരവറിയിച്ച്​ 
യു.എ.ഇയുടെ ആകാശത്ത്​ 'സുഹൈൽ' നക്ഷത്രം തെളിഞ്ഞു. വേനലിന്‍റെ അവസാന ഘട്ടത്തിൽ പ്രത്യക്ഷപ്പെട്ട്​ ശൈത്യകാലം മുഴുവനും തെളിഞ്ഞു കാണുന്ന താരകമാണ്​ 'സുഹൈൽ'. ബുധനാഴ്ച പുലർകാലത്താണ്​ ഇത്​ ദൃശ്യമായതെന്ന്​ എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി അറിയിച്ചു​.
സുഹൈൽ നക്ഷത്രം തെളിയുന്നത്​​ പരമ്പരാഗതമായി യു.എ.ഇയിൽ ചൂട്​ കുറഞ്ഞു തുടങ്ങുന്നതിന്‍റെ സൂചനയായാണ്​ വിലയിരുത്തപ്പെടുന്നത്​. വേട്ടയാടൽ കാലത്തിന്‍റെ തുടക്കമായും ഇതിനെ അടയാളപ്പെടുത്താറുണ്ട്​. 'സിറിയസി'ന് ശേഷം ആകാശത്ത് ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് 'സുഹൈലെ'ന്നാണ്​അന്താരാഷ്​​ട്ര ജ്യോതിശാസ്ത്ര കേന്ദ്രം പറയുന്നത്​. ഭൂമിയിൽ നിന്ന് ഏകദേശം 313 പ്രകാശവർഷം അകലെയാണ് ഇത്​ സ്ഥിതി ചെയ്യുന്നത്​.

പുരാതന കാലം മുതൽ അറബ്​ ജനത ഋതുഭേദങ്ങൾ തിരിച്ചറിയാനായി ഉപയോഗിക്കുന്നുണ്ട്​. അറബി കവിതകളിലും മറ്റും ഇത് സംബന്ധിച്ച പരാമർശങ്ങൾ സുലഭമാണെന്ന്​ അറബ് യൂനിയൻ ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസസ് അംഗം ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു. യു.എ.ഇയിലെ കലയിലും സാഹിത്യത്തിലും ഈ നക്ഷത്രം പലപ്പോഴും സ്നേഹത്തിന്‍റെയും ഹൃദയശുദ്ധിയുടെയും പ്രതീകമായാണ്​ ചിത്രീകരിക്കപ്പെടുന്നത്. യു.എ.ഇയിൽ വിവിധ ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിൽ ചൂട്​ കുറഞ്ഞു തുടങ്ങും.
.

Share this Article