അജ്മാനിലെ ഗതാഗതക്കുരുക്കിന് അറുതിയായേക്കും; അല്‍ ഇത്തിഹാദ് സ്ട്രീറ്റില്‍ രണ്ടു പാലങ്ങള്‍ വരുന്നു

സ്വന്തം പ്രതിനിധി
അല്‍ ഇത്തിഹാദ് സ്ട്രീറ്റ് വികസന പദ്ധതി അടുത്ത വർഷം ഒക്ടോബറിൽ പൂർത്തിയാകുമെന്ന് അജ്മാന്‍ നഗരസഭ ആസൂത്രണ വിഭാഗം ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ മുഹമ്മദ് അൽ നുഐമി പറഞ്ഞു. ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്നും തിരിച്ചുമുള്ള വാഹനങ്ങളുടെ തിരക്കുമൂലം ഇത്തിഹാദ് റോഡില്‍ ഗതാഗതക്കുരുക്കുണ്ടാവാറുണ്ട്. ഇതിന് പരിഹാരമായാണ് അജ്മാന്‍ നഗരസഭ ഈ പ്രദേശത്ത് പുതിയ വികസന പദ്ധതിക്ക് രൂപം നല്‍കിയത്
അജ്മാന്‍: ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ അജ്മാന്‍ അല്‍ ഇത്തിഹാദ് സ്ട്രീറ്റില്‍ രണ്ടു പാലങ്ങള്‍ ഒരുങ്ങുന്നു. അല്‍ ഇത്തിഹാദ് സ്ട്രീറ്റ് വികസന പദ്ധതി അടുത്ത വർഷം ഒക്ടോബറിൽ പൂർത്തിയാകുമെന്ന് അജ്മാന്‍ നഗരസഭ ആസൂത്രണ വിഭാഗം ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ മുഹമ്മദ് അൽ നുഐമി പറഞ്ഞു. ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്നും തിരിച്ചുമുള്ള വാഹനങ്ങളുടെ തിരക്കുമൂലം ഇത്തിഹാദ് റോഡില്‍ ഗതാഗതക്കുരുക്കുണ്ടാവാറുണ്ട്. ഇതിന് പരിഹാരമായാണ് അജ്മാന്‍ നഗരസഭ ഈ പ്രദേശത്ത് പുതിയ വികസന പദ്ധതിക്ക് രൂപം നല്‍കിയത്.
ദുബൈയിൽ നിന്നു വരുന്ന വാഹനങ്ങൾക്ക് ഇത്തിഹാദ് സ്ട്രീറ്റിലെ പാലത്തിൽ മൂന്നുവരിപ്പാതയുണ്ടാകും. പാലത്തിനടിയിൽ അൽ ഇത്തിഹാദ് സ്ട്രീറ്റിനെയും കുവൈത്ത് സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന കവലയിൽ ട്രാഫിക് സിഗ്നലുകള്‍ വഴി ഗതാഗതം നിയന്ത്രിക്കും. അൽ ഹസൻ ബിൻ അൽ ഹൈതം സ്ട്രീറ്റിൽനിന്ന് എമിറേറ്റിന് പുറത്തേക്കും അജ്മാൻ ഇൻഡസ്ട്രിയൽ ഏരിയയിൽനിന്ന് ഷാർജയിലേക്കും പോകുന്നവർക്കായി മറ്റൊരു പാലവും അടങ്ങുന്നതാണ് പദ്ധതി.
എമിറേറ്റിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമിയുടെ നിര്‍ദേശമനുസരിച്ചാണ് പദ്ധതി വരുന്നതെന്ന് അൽ നുഐമി പറഞ്ഞു. പാലം അടക്കമുള്ള നവീകരണപ്രവൃത്തികളുടെ ഭാഗമായി പ്രദേശത്ത് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തോടൊപ്പം ഷാർജ എമിറേറ്റിൽനിന്ന് ശൈഖ് ഖലീഫ ഇന്‍റർസെക്ഷനിലേക്കുള്ള അഞ്ചു പാതകളും അൽ നുഐമിയ ഭാഗത്തേക്കുള്ള രണ്ടു പാതകളും അടക്കം സമാന്തര പാത ഒരുക്കിയിട്ടുണ്ട്.
മഹാരാഷ്ട്രയില് ഏക്നാഥ് ഷിന്ഡെ മുഖ്യമന്ത്രി
June 30 2022
Sharjah's historic buildings on ISESCO's final list
November 30 -0001
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.