യുഎഇയിലെ പുതിയ അധ്യയനവർഷം 29ന് ആരംഭിക്കും; 16 ലക്ഷം കുട്ടികൾ വീണ്ടും സ്കൂൾ മുറ്റത്തേക്ക്

സ്വന്തം പ്രതിനിധി
ആദ്യദിനം പിസിആർ ഫലം വേണമെന്ന് അധികൃതർ. ക്ലാസിൽ മാസ്‌ക് നിബന്ധനയും തുടരും.
എല്ലാ സുരക്ഷാ, ആരോഗ്യ സംരക്ഷണ മുന്നൊരുക്കങ്ങളും പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി. സ്‌കൂൾ കവാടങ്ങളിൽ തെർമൽ പരിശോധന, ക്ലാസ് മുറികളിൽ സാമൂഹിക അകലം എന്നിവ പുതിയ മാനദണ്ഡം നിഷ്‌കർഷിക്കുന്നില്ല. സ്‌കൂൾ ബസുകളിലെ ഡ്രൈവർമാരും ജീവനക്കാരും മാസ്‌ക് ധരിക്കുകയും കൈകൾ സമയാസമയങ്ങളിൽ സാനിറ്റൈസ് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.
ദുബൈ: 16 ലക്ഷത്തിലേറെ വിദ്യാർഥികൾ അവധി കഴിഞ്ഞ് വിദ്യാലയങ്ങളിലെത്തും.
ഈമാസം 29നാണ് യുഎഇയിലെ സ്‌കൂളുകൾ തുറക്കുന്നത്.
ഇതിന് മുന്നോടിയായി എല്ലാ സുരക്ഷാ, ആരോഗ്യ സംരക്ഷണ മുന്നൊരുക്കങ്ങളും പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി. സ്‌കൂൾ കവാടങ്ങളിൽ തെർമൽ പരിശോധന, ക്ലാസ് മുറികളിൽ സാമൂഹിക അകലം എന്നിവ പുതിയ മാനദണ്ഡം നിഷ്‌കർഷിക്കുന്നില്ല. സ്‌കൂൾ ബസുകളിലെ ഡ്രൈവർമാരും ജീവനക്കാരും മാസ്‌ക് ധരിക്കുകയും കൈകൾ സമയാസമയങ്ങളിൽ സാനിറ്റൈസ് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നത് തുടരും.
യുഎഇയിൽ സ്‌കൂൾ തുറക്കുന്ന ദിവസം വിദ്യാർഥികൾ പിസിആർ പരിശോധനാ ഫലം ഹാജരാക്കണമെന്ന് നിർദേശം. ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് അധ്യയന വർഷാംരംഭത്തിൽ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചത്.
12 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർഥികൾ, ജീവനക്കാർ, മറ്റു സേവനദാതാക്കൾ എന്നിവർ സ്‌കൂളിലെ ആദ്യദിനം 96 മണിക്കൂറിനുളളിലെടുത്ത പിസിആർ പരിശോധനയിലെ നെഗറ്റീവ് ഫലം ഹാജരാക്കണമെന്നാണ് അതോറിറ്റിയുടെ നിർദേശം. പിന്നീട്, തുടർച്ചയായി പിസിആർ എടുക്കേണ്ടതില്ല. ക്ലാസ് മുറികളിലടക്കം അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് നിബന്ധന തുടരും. ഈമാസം 29നാണ് യുഎഇയിലെ സർക്കാർ, സ്വകാര്യ സ്‌കൂളുകൾ തുറക്കുക.
കഞ്ചാവുമായി പിടിയിലായ പ്രവാസിക്ക് 10 വര്ഷം തടവ്
July 09 2022
ഐഫോണ് ഉപയോഗിക്കാറുണ്ടോ? ഇതൊന്നു ശ്രദ്ധിക്കണേ...
June 30 2022
പൂരം കൊടിയേറി; ഇനി ലോകമൊരു പന്ത്
November 20 2022
ഖത്തറാണ് വേദി, 'അൽ രിഹ്ല'യാണ് പന്ത്
July 10 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.