വിസ്മയം വിരിയിച്ച് കുരുന്നു പ്രതിഭകൾ; ഗ്ലോബല്‍ ചൈല്‍ഡ് പ്രോഡിജി അവാര്‍ഡിന്റെ രണ്ടാം പതിപ്പ് ദുബായില്‍ നടന്നു

സ്വന്തം പ്രതിനിധി
15 വയസ്സിന് വരെയുള്ള എല്ലാ കുട്ടികള്‍ക്കും അവരുടെ കഴിവുകളും, പ്രാവീണ്യവും ആഗോള പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനും മികച്ച 100 ചൈല്‍ഡ് പ്രോഡിജികളെ തിരഞ്ഞെടുത്ത് അംഗീകാരം നല്‍കുന്നതിനുമുള്ള വേദിയാണ് ഗ്ലോബല്‍ ചൈല്‍ഡ് പ്രോഡിജി അവാര്‍ഡ്‌സ്
ഓരോ വര്‍ഷവും വിവിധ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ച ലോകമെമ്പാടുമുള്ള മികച്ച 100 ബാല പ്രതിഭകളെ തിരഞ്ഞെടുത്ത് അംഗീകരിക്കുന്ന ലോകത്തിലെ ആദ്യത്തെയും, ഒരേയൊരു ചൈല്‍ഡ് പ്രോഡിജി ഉദ്യമമവുമാണിത്.
ദുബൈ: ആഗോളതലത്തിൽ അനുപമമായ കഴിവുകൾ കൊണ്ടു ലോകത്തിന് മുന്നിൽ വിസ്മയം തീർത്ത കുട്ടി പ്രതിഭകൾ ദുബൈയിൽ ഒത്തുചേർന്നു. 15 വയസ്സിന് വരെയുള്ള എല്ലാ കുട്ടികള്‍ക്കും അവരുടെ കഴിവുകളും, പ്രാവീണ്യവും ആഗോള പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനും മികച്ച 100 ചൈല്‍ഡ് പ്രോഡിജികളെ തിരഞ്ഞെടുത്ത് അംഗീകാരം നല്‍കുന്ന ഗ്ലോബല്‍ ചൈല്‍ഡ് പ്രോഡിജി അവാര്‍ഡ്‌സ് വേദിയിലാണ് കുഞ്ഞുതാരങ്ങളുടെ കൂടിച്ചേരൽ നടന്നത്.
പ്രൗഢ ഗംഭീരമായ ചടങ്ങില്‍ യുഎഇ കാബിനറ്റ് അംഗവും, സഹിഷ്ണുത, സഹവാസ വകുപ്പ്
മന്ത്രിയുമായ ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്തു. നോബേല്‍ സമ്മാന ജേതാവ് സര്‍ റിച്ചാര്‍ഡ് ജെ റോബര്‍ട്ട്‌സ് അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. 1993-ല്‍ യൂക്കറിയോട്ടിക് ഡിഎന്‍എയിലെ ഇന്‍ട്രോണുകളുടെ കണ്ടുപിടിത്തത്തിനും ജീന്‍ വിഭജനത്തിന്റെ മെക്കാനിസത്തിനും ഡോ.ഫിലിപ്പ് അലന്‍ ഷാര്‍പ്പിനൊപ്പം ഫിസിയോളജി/മെഡിസിനിലെ നോബേല്‍ പുരസ്‌ക്കാരം നേടിയ വ്യക്തിയാണ് സര്‍ റിച്ചാര്‍ഡ് ജെ റോബര്‍ട്ട്‌സ്.
കുട്ടികള്‍ അവരുടെ അസാധാരണമായ കഴിവുകള്‍ കൊണ്ട് നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരം പ്രതിഭകള്‍ക്ക് അംഗീകാരങ്ങള്‍ നല്‍കിയാല്‍ അത് അവരെ കൂടുതല്‍ മികവ് പ്രകടിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കും. 3% (210 ല്‍ 6)ചൈല്‍ഡ് പ്രോഡിജികള്‍ക്ക് മാത്രമേ അവരുടെ കഴിവുകളെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനും അവരുടെ മേഖലയില്‍ വിജയിക്കാനും കഴിയൂ എന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ആഗോള തലത്തില്‍ അംഗീകാരം നേടാന്‍ അര്‍ഹരായ ലോകമെമ്പാടുമുള്ള 100 ബാലപ്രതിഭകളെ ആദരിക്കുന്നതിനുള്ള ഒരു ഏകീകൃത പ്ലാറ്റ്ഫോമാണ് ഗ്ലോബല്‍ ചൈല്‍ഡ് പ്രോഡിജി അവാര്‍ഡ്‌സ്. തിരഞ്ഞെടുക്കപ്പെട്ട മികച്ച 100 ബാലപ്രതിഭകളെ 'ടോപ്പ് 100 ചൈല്‍ഡ് പ്രോഡിജിസ് 2022-2023 പുസ്തകത്തിലും ഉള്‍പ്പെടുത്തും. ഇതിന്റെ ഔദ്യോഗിക പ്രകാശനവും ഇതേ ചടങ്ങില്‍ വെച്ച് യുഎഇ ക്യാബിനറ്റ് അംഗവും, സഹിഷ്ണുത, സഹവാസ വകുപ്പ് മന്ത്രിയുമായ ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്‌യാന്‍ നിര്‍വഹിച്ചു. ഈ പുസ്തകം ലോകത്തിലെ എല്ലാ മികച്ച ലൈബ്രറികളിലേക്കും വിതരണം ചെയ്യും.
'ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രചോദനാത്മകമായ ഒരു കൂട്ടം യുവപ്രതിഭകളെ കാണാനും അഭിവാദ്യം ചെയ്യാനും അവസരം ലഭിച്ചതില്‍ ഏറെ സന്തുഷ്ടനാണെന്ന് മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്‌യാന്‍ പറഞ്ഞു. ദേശീയതയുടെയും, വംശീയതയുടെയും അതിരുകള്‍ ഭേദിക്കുന്ന വിധത്തില്‍ മാനുഷിക നേട്ടങ്ങളെ മതം, സംസ്‌കാരം, ശാരീരിക സവിശേഷതകള്‍, ലിംഗം എന്നിവയുടെ വിവേചനമില്ലാതെ എല്ലാവരെയും അഭിനന്ദിക്കാന്‍ ഗ്ലോബല്‍ ചൈല്‍ഡ് പ്രോഡിജി അവാര്‍ഡുകള്‍ നമ്മെ ക്ഷണിക്കുകയാണെന്നും അദ്ദേഹം വ്യകത്മാക്കി.
ഈ യുവജനങ്ങള്‍ തീര്‍ച്ചയായും ലോകത്ത് ഒരു നല്ല മാറ്റമുണ്ടാക്കും. യുഎഇയില്‍, നമ്മുടെ യുവാക്കള്‍ക്ക് മികവും നേട്ടവും സ്വീകരിക്കുക എന്നത് ജീവിതം തന്നെ സ്വീകരിക്കുന്നതുപോലെയാണെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള ബാലപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു അതുല്യമായ ഉദ്യമമാണെന്നും, വരും വര്‍ഷങ്ങളില്‍ പ്രതിഭാധനരായ ബാല പ്രതിഭകളെ തിരിച്ചറിയുന്നതിനുള്ള കൂടുതല്‍ ബൃഹത്തായ ഒരു വേദിയായി ഇത് വര്‍ത്തിക്കുമെന്നും ഗ്ലോബല്‍ ചൈല്‍ഡ് പ്രോഡിജി അവാര്‍ഡിന്റെ സ്ഥാപക സിഇഒ പ്രശാന്ത് പാണ്ഡെ പറഞ്ഞു. ലോകമെമ്പാടുമുള്ള 100 ചൈല്‍ഡ് പ്രോഡിജികളെ മനോഹരമായ നഗരമായ ദുബായിലേക്ക് കൊണ്ടുവന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ഭൂമിയിലെ ഓരോ കുട്ടിയും അവരുടേതായ രീതിയില്‍ സവിശേഷമാണ്. ശരിയായ മാര്‍ഗനിര്‍ദേശവും ശരിയായ പാതയും, അന്തരീക്ഷവും ലഭ്യമാക്കുന്നത്, അവരുടെ ആന്തരിക കഴിവുകള്‍ തിരിച്ചറിയുന്നതിനും ശരിയായ ദിശയില്‍ അവരെ നയിക്കുന്നതിനും
സഹായിക്കുന്നതായും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോക്ടര്‍ ആസാദ് മൂപ്പന്‍ പറഞ്ഞു. കൂടാതെ, നിരന്തരമായ പിന്തുണയും പ്രോത്സാഹനവും അവരെ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ നേടിയെടുക്കാനും, അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും പ്രാപ്തരാക്കുന്നു. അത്തരത്തിലുള്ള ഒരു പ്രോത്സാഹന ഉദ്യമമാണ് ഗ്ലോബല്‍ ചൈല്‍ഡ് പ്രോഡിജി അവാര്‍ഡ്‌സ്, ഇതിലൂടെ ഓരോ വര്‍ഷവും ലോകമെമ്പാടുമുള്ള 100 ബാല പ്രതിഭകള്‍ ആദരിക്കപ്പെടുന്നു. ഈ വര്‍ഷം ഈ മഹത്തായ ഉദ്യമത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. വൈവിധ്യമാര്‍ന്ന വിഭാഗങ്ങളില്‍ നിന്നുള്ള യുവാക്കളെയും വളര്‍ന്നുവരുന്ന പ്രതിഭകളെയും തിരിച്ചറിയുന്നതിനായി ഈ അതുല്ല്യമായ ആഗോള പ്ലാറ്റ്‌ഫോം സൃഷ്ടിച്ചതിന് സംഘാടകരോട് നന്ദി രേഖപ്പെടുത്തുന്നതായും ഡോക്ടര്‍ ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും ഇന്ത്യയുടെ ഹരിത മനുഷ്യന്‍ എന്നും അറിയപ്പെടുന്ന ഡോ. കെ.അബ്ദുള്‍ ഗനിയും ഈ ഉദ്യമത്തിന് മാര്‍ഗനിര്‍ദേശം നല്‍കുകയും, ചടങ്ങിനെക്കുുറിച്ച് വളരെ ആവേശഭരിതനായി സംസാരിക്കുകയും ചെയ്തു. ''അവരവരുടെ രംഗങ്ങളില്‍ മികച്ച കഴിവുകളുള്ള കുട്ടികളെ ആദരിക്കുന്നതിനായി ജിസിപി ഒരു അതുല്യമായ ഉദ്യമമാണ് ഏറ്റെടുത്തിരിക്കുന്നത്. അവരെ പിന്തുണയ്ക്കുന്നതിനും സ്വന്തം മേഖലകളില്‍ തിളങ്ങാന്‍ അവര്‍ക്ക് ആഗോള അവസരം നല്‍കുന്നതിനുമുള്ള ഒരു മികച്ച ചുവടുവെപ്പാണിതെന്നും ഡോ. കെ.അബ്ദുള്‍ ഗനി വ്യക്തമാക്കി. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ഹിസ് എക്‌സലന്‍സി സഞ്ജയ് സുധീറും ഗ്ലോബല്‍ ചൈല്‍ഡ് പ്രോഡിജി അവാര്‍ഡ് 2022 ജേതാക്കളെ അഭിനന്ദിച്ചു.
ലോകമെമ്പാടുമുള്ള മികച്ച 100 ബാല പ്രതിഭകളെ വിവിധ രംഗങ്ങളില്‍ നിന്ന് ഓരോ വര്‍ഷവും തിരഞ്ഞെടുത്ത് അംഗീകരിക്കുന്ന ലോകത്തിലെ ആദ്യത്തെയും, ഒരേയൊരു ചൈല്‍ഡ് പ്രോഡിജി ഉദ്യമവുമാണ് ഗ്ലോബല്‍ ചൈല്‍ഡ് പ്രോഡിജി അവാര്‍ഡ്‌സ് ചടങ്ങ്. യുഎഇ കാബിനറ്റ് അംഗവും, സഹിഷ്ണുത, സഹവാസ വകുപ്പ് മന്ത്രിയുമായ ഷൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തിലും സാന്നിധ്യത്തിലും ഗ്ലോബല്‍ ചൈല്‍ഡ് പ്രോഡിജി അവാര്‍ഡ് 2022 നടന്നത്.
മികച്ച 100 ഗ്ലോബല്‍ ചൈല്‍ഡ് പ്രോഡിജികള്‍ അവാര്‍ഡ് ദാന ചടങ്ങിനായി യുഎഇയിലെ ദുബൈ സന്ദര്‍ശിച്ച് അവരുടെ അസാധാരണ മികവുകള്‍ പ്രകടിപ്പിക്കുകയാണ്. ചരിത്രത്തിലാദ്യമായാണ് വിവിധ രംഗങ്ങളില്‍ മികവ് പ്രകടിപ്പിക്കുന്ന ഇത്രയധികം അപൂര്‍വ ബാലപ്രതിഭകള്‍ ഒരേ സ്ഥലത്ത് ഒത്തുകൂടുന്നത്. ആയോധനകല, പെയിന്റിംഗ്, മോഡലിംഗ്, എഴുത്ത്, സംരംഭകത്വം, സാമൂഹിക പ്രവര്‍ത്തനം, അഭിനയം തുടങ്ങി നിരവധി പശ്ചാത്തലങ്ങളില്‍ നിന്നുള്ള പ്രതിഭകള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. യുഎസ്എ, ഫ്രാന്‍സ്, റഷ്യ, യുണൈറ്റഡ് കിംഗ്ഡം, സ്‌പെയിന്‍, ഇന്ത്യ, ജോര്‍ജിയ, കെനിയ, ബ്രസീല്‍, ഗ്രീസ്, ബെല്‍ജിയം, റൊമാനിയ, തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഈ കുട്ടികള്‍. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറാണ് 2022 ലെ ഗ്ലോബല്‍ ചൈല്‍ഡ് പ്രോഡിജി അവാര്‍ഡ്‌സിന്റെ പ്രസന്റര്‍-ടൈറ്റില്‍ സ്‌പോണ്‍സര്‍.
Wego, The Quill House, Write Right, TEPA, WorkTez തുടങ്ങിയ മറ്റ് ബ്രാന്‍ഡുകളും ഈ ഇവന്റുമായി സഹകരിച്ച് ബാല പ്രതിഭകളെ പ്രോത്സാഹിപ്പിച്ച് രംഗത്തുണ്ട്.
കല, സംഗീതം, നൃത്തം, എഴുത്ത്, മോഡലിംഗ്, അഭിനയം, ശാസ്ത്രം, കായികം എന്നിവ ഉള്‍പ്പെടുന്ന വിവിധ രംഗങ്ങളിലെ ബാലപ്രതിഭകളെ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയുള്ള ഇത്തരത്തിലുള്ള ആദ്യ പ്ലാറ്റ്ഫോമാണ് ജിസിപി അവാര്‍ഡ്‌സ്. യുവ പ്രതിഭകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ആഗോള വേദി സമ്മാനിക്കാനാണ് ഈ ഉദ്യമം ലക്ഷ്യമിടുന്നത്. സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ അവരുടെ പ്രതിഭയെ പാകപ്പെടുത്താന്‍ അവര്‍ക്ക് ശരിയായ സമയത്ത് ശരിയായ അവസരങ്ങള്‍ നല്‍കുക എന്ന ദൗത്യമാണ് ഇതിലൂടെ സാധ്യമാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gcpawards.com ലോഗിന്‍ ചെയ്യുക.
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.