തലയെടുപ്പോടെ തലശ്ശേരിക്കാരൻ

സ്വന്തം പ്രതിനിധി
യു.എ.ഇ ദേശീയ ക്രിക്കറ്റ് ടീമിനെ മലയാളിയായ സി.പി റിസ്‌വാൻ നയിക്കും
അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറിയുള്ള ഏക മലയാളി താരമായ റിസ്‌വാൻ തലശേരി സ്വദേശി അബ്ദുറഊഫിന്റെയും നസ്രീൻ റഊഫിന്റെയും മകനാണ്
ദുബൈ: യു.എ.ഇ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി മലയാളിയായ സി.പി റിസ്‌വാനെ തിരഞ്ഞെടുത്തു. ഏഷ്യാകപ്പ് മത്സരങ്ങളിലാണ് കണ്ണൂർ തലശ്ശേരി സൈദാർ പള്ളി ചുണ്ടങ്ങപോയിൽ പുതിയപുരയിൽ റിസ്‌വാൻ റഊഫ് യുഎഇ ടീമിനെ നയിക്കുക. യു.എ.ഇ ദേശീയ ടീമിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാളി നായകനാകുന്നത്.
ശനിയാഴ്ച മുതൽ ഒമാനിൽ നടക്കുന്ന ഏഷ്യാകപ്പ് യോഗ്യത മത്സരത്തിൽ റിസ്‌വാൻ യു.എ.ഇയെ നയിക്കും. യോഗ്യത നേടിയാൽ ആഗസ്റ്റ് 27ന് ആരംഭിക്കുന്ന ഏഷ്യാകപ്പിൽ ഇന്ത്യ, പാകിസ്താൻ ടീമുകൾക്കെതിരെ യു.എ.ഇക്ക് മത്സരിക്കാൻ കഴിയും. റിസ്‌വാന് പുറമെ മലയാളി താരങ്ങളായ ബാസിൽ ഹമീദ്, അലിഷാൻ ഷറഫു എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്.
തെറ്റു തിരുത്തും; മാപ്പ് പറയുന്നു: പൃഥ്വിരാജ്
July 11 2022
ദുബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ചു
July 14 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.