നിയമലംഘനം: 46 ഭക്ഷ്യസ്ഥാപനങ്ങൾക്ക് താഴിട്ടു

Truetoc News Desk


◼️റാസല്‍ഖൈമയിൽ കണ്ടെത്തിയത് 1640 നിയമലംഘനങ്ങള്‍

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ പൊതുജരോഗ്യത്തിന് ഹാനികരമാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ച 46 ഭക്ഷ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി അധികൃതര്‍. ഈ വര്‍ഷം ആദ്യ പകുതിയില്‍ വിവിധ കേന്ദ്രങ്ങളില്‍ 2667 പരിശോധനകളാണ് നടത്തിയത്. 

ഇതില്‍ ആകെ 1640 നിയമലംഘനങ്ങള്‍ കണ്ടെത്തി. നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തിയ 46 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. അനുമതിയില്ലാതെ പ്രവര്‍ത്തിച്ചത്, അപകടകരമായ രീതിയിലെ ഭക്ഷ്യസംഭരണം, കീടനശീകരണത്തിനും ശുചിത്വം പാലിക്കുന്നതിലുമുള്ള വീഴ്ചകള്‍ എന്നിവ കണ്ടെത്തിയ സ്ഥാപനങ്ങളാണ് പൂട്ടിച്ചത്. പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. 
.

Share this Article