ഉള്ളടക്കത്തിന്‍റെ ശക്​തിയാണ് മലയാള സിനിമയുടെ മികവ് ​-ടൊവിനോ തോമസ്

Truetoc News Desk


ദുബൈ: രാജ്യത്തും ലോകതലത്തിലും മലയാള സിനിമ ശ്രദ്ധിക്കപ്പെട്ടത്​ ഉള്ളടക്കത്തിന്‍റെ ശക്​തി കൊണ്ടാണ്​. ഇപ്പോഴും നല്ല സിനിമകൾ ഇറങ്ങുന്നുണ്ട്​. എന്നാൽ ചിലത്​ മാത്രമാണ്​ സാമ്പത്തിക വിജയം നേടുന്നുള്ളൂവെന്ന് നടൻ ടൊവിനോ തോമസ്. ‘തല്ലുമാല’ സിനിമയുടെ റിലീസിന്​ മുന്നോടിയായി​ ദുബൈയിൽ വിളിച്ചുചേർത്ത പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാള സിനിമയിൽ മികച്ച ഉള്ളടക്കമുള്ള സിനിമകളുടെ ദാരിദ്രമില്ല. കോവിഡ്​ കാലത്തിന്​ ശേഷം പ്രേക്ഷകരെ തിയേറ്ററുകളിലേക്ക്​ തിരിച്ചെത്തിക്കാൻ സഹായിക്കുന്ന നല്ല സിനിമകൾ തീർച്ചയായും വരും -ടൊവീനോ പറഞ്ഞു.

എല്ലാ തരത്തിലുള്ള പ്രേക്ഷകർക്കും ​യോജിച്ച സിനിമയാണ്​ ‘തല്ലുമാല’യെന്നും തിയേറ്ററുകളിൽ വലിയ വിജയം നേടാൻ ഇതിന്​ കഴിയുമെന്നും പ്രതീക്ഷിക്കുന്നതായി നടി കല്ല്യാണി പ്രിയദർശൻ പറഞ്ഞു. രസകരമായ സിനിമാ അനുഭവം പ്രേക്ഷകർക്ക്​ സമ്മാനിക്കാൻ ‘തല്ലുമാല’ക്ക്​ സാധിക്കുമെന്ന്​ തിരക്കഥാകൃത്ത്​ മുഹ്​സിൻ പരാരി പറഞ്ഞു. കഥ സംഭവിക്കുന്ന പ്രദേശത്തിന്‍റെ സാംസ്കാരികമായ ഘടകങ്ങൾ കൂടി ഉൾപ്പെട്ടാണ്​ സിനിമ രൂപപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.

Share this Article