ഫുജൈറ മഴക്കെടുതി; നാശനഷ്ടം വിലയിരുത്താന്‍ സര്‍വേ

Truetoc News Desk
ഫുജൈറ: യു.എ.ഇയിലെ ഫുജൈറയില്‍ മഴക്കെടുതിയിലും മലവെള്ളപ്പാച്ചിലിലും ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി സര്‍വേ ആരംഭിച്ചു. വിവിധ സര്‍ക്കാര്‍ കേന്ദ്രങ്ങളുടെ സഹകരണത്തോടെയാണ് സര്‍വേ.
നാശനഷ്ടങ്ങള്‍ സംഭവിച്ച സ്വദേശികളുടെയും വിദേശികളുടെയും കണക്ക് എടുക്കും. വീട്, ഗൃഹോപകരണങ്ങള്‍, ഇലക്ട്രിക്, ഇലക്ട്രോണിക് സാമഗ്രികള്‍ എന്നിങ്ങനെ എല്ലാ നാശനഷ്ടങ്ങളുടെയും കണക്കെടുപ്പ് പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഫുജൈറ പൊലീസ് ആസ്ഥാനത്ത് യോഗം ചേര്‍ന്നിരുന്നു.
അതേസമയം ഷാര്‍ജയിലെ സര്‍ക്കാര്‍ സന്നദ്ധ സംഘടന എമിറേറ്റ്സ് ഫുഡ് ബാങ്കുമായി സഹകരിച്ച് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നുണ്ട്. അടിയന്തര സഹായങ്ങള്‍ ആവശ്യമായി വന്നാല്‍ 8008899, 0565040987 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
.
പൂരം കൊടിയേറി; ഇനി ലോകമൊരു പന്ത്
November 20 2022
പഴയ തട്ടകത്തിലേക്ക് വീണ്ടും ഫെർണാണ്ടീന്യോ
June 21 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.