യു.എ.ഇയിലെ മഴക്കെടുതി: മരിച്ചവരിൽ ഇന്ത്യക്കാരില്ലെന്ന് കോൺസുലേറ്റ്

Truetoc News Desk
ദുബൈ: യു.എ.ഇയിലെ മഴക്കെടുതിയിൽ മരിച്ച ഏഴുപേരിൽ ഇന്ത്യക്കാർ ഉൾപ്പെട്ടതായി ഇതുവരെ വിവരമില്ലെന്ന് ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ. 7 പേരുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഫുജൈറ, റാസൽഖൈമ, കൽബ മേഖലകളിൽ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. മരിച്ചവരെല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണെന്നാണ് മന്ത്രാലയം അറിയിച്ചത്.
അപകടത്തിൽപെട്ടവരുടെ മറ്റു വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. മരിച്ചവരിൽ ഇന്ത്യക്കാർ ഉൾപ്പെടുന്നതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്ന് വിവിധ പ്രവാസി കൂട്ടായ്മകളും അറിയിച്ചു.
യു എ ഇ ആഭ്യന്തരമന്ത്രാലയം ഫെഡറൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ബിഗ്രേഡിയർ ജനറൽ ഡോ. അലി സലീം അൽ തനൂജിയാണ് കാണാതായ ഏഴ് പ്രവാസികളുടെ മൃതദേഹം കണ്ടെത്തിയതായി അറിയിച്ചത്. വെള്ളപൊക്കമുണ്ടായ സ്ഥലങ്ങളിൽ ഉദ്യോഗസ്ഥരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിരവധി പേർക്ക് പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ നഷ്ടപ്പെട്ടിട്ടുണ്ട്.
.
UAE President shares Eid Al Adha greetings
July 08 2022
കേരള ബ്ലാസ്റ്റേഴ്സിന് ദുബൈയിൽ യാത്രയയപ്പ്
September 08 2022
ദുബൈ മാരത്തൺ; മെട്രോ പുലര്‍ച്ചെ നാല് മണി മുതല്‍
February 11 2023
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.