കൈൻഡ്നെസ്സ് ബ്ലഡ് ഡൊണേഷൻ ടീമിന് ദുബൈ ഹെൽത്ത് അതോറിറ്റിയുടെ ആദരം

സ്വന്തം പ്രതിനിധി
ദുബൈ: ദുബൈയിൽ രക്ത-പ്ളേറ്റ്ലേറ്റ്ദാന രംഗത്ത് കഴിഞ്ഞ 10 വർഷമായി നിലകൊള്ളുന്ന കൈൻഡ്നെസ്സ് ബ്ലഡ് ഡൊണേഷൻ ടീമിനെ ദുബൈ ഹെൽത്ത് അതോറിറ്റി ആദരിച്ചു.
ദുബൈയുടെ വിവിധ ഭാഗങ്ങളിലും ലത്തീഫ ഹോസ്പിറ്റലിലുമായി ആഴ്ച തോറും നിരവധി ക്യാമ്പുകൾ സംഘടിപ്പിച്ചും
രക്തദാനത്തിന് പ്രോത്സാഹനം നൽകിയും ശക്തമായ പ്രവർത്തനമാണ് കൈൻഡ്നെസ്സ് ബ്ലഡ് ഡൊണേഷൻ ടീം ചെയ്തിട്ടുള്ളത്.
'മൈ ബ്ലഡ് ഫോർ മൈ കൺട്രി' എന്ന ഹെൽത്ത് അതോറിറ്റിയുടെ ബ്ലഡ് ഡൊണേഷൻ ക്യാമ്പയിന്റെ ഭാഗമായി ദുബൈ ഹെൽത്ത് ഇന്നോവേഷൻ സെന്ററിൽ വെച്ചു നടന്ന ചടങ്ങിൽ ദുബൈ ഹെൽത്ത്കെയർ കോർപറേഷൻ സിഇഒ ഡോ. യൂനിസ് കാസിമിൽ നിന്ന് കൈൻഡ്നെസ്സ് ബ്ലഡ് ഡൊണേഷൻ ടീം പ്രതിനിധി അൻവർ വയനാട്, സലാം കന്യപ്പാടി എന്നിവർ സ്നേഹോപഹാരം ഏറ്റുവാങ്ങി.
കൈൻഡ്നെസ്സ് ബ്ലഡ് ഡൊണേഷൻ ടീം പ്രതിനിധികളായ ശിഹാബ് തെരുവത്,
സലാം കന്യപ്പാടി എന്നിവരും സംബന്ധിച്ചു.
.
കോഴിക്കോട്ട് ഈദ്ഗാഹിനിടെ യുവാവ് കുഴഞ്ഞു വീണുമരിച്ചു
July 10 2022
കേരള ബ്ലാസ്റ്റേഴ്സിന് ദുബൈയിൽ യാത്രയയപ്പ്
September 08 2022
ഖത്തറാണ് വേദി, 'അൽ രിഹ്ല'യാണ് പന്ത്
March 04 2022
അൽ മുശ്രിഫ് കൊട്ടാരത്തിൽ ആഹ്ലാദം നിറച്ച ഈദ്
July 10 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.