ദുബൈയിൽ അഞ്ച് ടാക്സി കമ്പനികൾ കൂടി വരുന്നു

Truetoc News Desk


ദുബൈ: ദുബൈയിൽ
എക്സ്എക്സ് റൈഡ്, വൗ, കോയ്, വികിറൈഡ്, ഡി.ടി.സി എന്നീ ടാക്സി കമ്പനികൾക്കുകൂടി അനുമതി നൽകിയതായി ആർ.ടി.എയിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘ഇമാറാത്തുൽ യൗം’റിപ്പോർട്ട് ചെയ്തു.
നിലവിൽ ഉബർ, കരീം എന്നീ ടാക്സി കമ്പനികളാണ് ദുബൈയിൽ സർവിസ് നടത്തുന്നത്. 

ദുബൈയുടെ സാമ്പത്തികമേഖലയും വിനോദസഞ്ചാരമേഖലയിലെ വികസനവും കുതിച്ചുയരുന്ന സാഹചര്യത്തിൽ ടാക്സി സേവനങ്ങൾക്ക് ആവശ്യകത വർധിച്ചുവരുന്നതിനാൽ എമിറേറ്റിന്‍റെ ഗതാഗത മേഖലയിൽ നിക്ഷേപിക്കാൻ കൂടുതൽ സ്റ്റാർട്ടപ്പുകൾ തയാറായിവരുന്നുണ്ടെന്നും ആർ.ടി.എ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
.

Share this Article