റാസൽഖൈമയിൽ രണ്ടാമത് കേന്ദ്രവുമായി വി.എല്‍.സി.സി

Truetoc News Desk


◼️യു.എ.ഇയിൽ ഇതോടെ 12 കേന്ദ്രങ്ങൾ സജ്ജം

ദുബൈ: പ്രമുഖ ആഗോള ഹെല്‍ത്ത് കെയര്‍, വെല്‍നസ്, ഡെര്‍മറ്റോളജി ബ്രാന്‍ഡായ വി.എല്‍.സി.സിയുടെ യു.എ.ഇയിലെ പന്ത്രണ്ടാമത്തെ ക്ലിനിക് പ്രവർത്തനമാരംഭിച്ചു. റാസല്‍ഖൈമയിലാണ് പന്ത്രണ്ടാമത്തെ ഷോറൂം പ്രവർത്തനമാരംഭിച്ചത്. റാസല്‍ഖൈമയിലെ സിവില്‍ ഏവിയേഷന്‍ വകുപ്പ് ചെയര്‍മാന്‍ എന്‍ജിനീയര്‍ ശൈഖ് സലീം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയും വി.എല്‍.സി.സി ഗ്രൂപ്പ് സ്ഥാപക വന്ദന ലുത്രയും ചേര്‍ന്നാണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്. പതിനായിരം സ്ക്വയർഫീറ്റില്‍ വിശാലമായയ സൗകര്യങ്ങളോടു കൂടിയാണ് റാസല്‍ഖൈമയിലെ വി.എല്‍.സി.സിയുടെ പുതിയ ക്ലിനിക് ഉദ്ഘാടനം ചെയ്തത്.


റാസല്‍ഖൈമയിലെ വിഎല്‍സിസിയുടെ രണ്ടാമത്തെ ക്ലിനിക്ക് കൂടിയാണ് ഇത്. അത്യാധുനിക സംവിധാനങ്ങളോടെയാണ് പുതിയ ക്ലിനിക്കും പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഭാരം കുറയ്ക്കുന്നതിനുള്ള പരിഹാര നടപടികള്‍, പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ, തൊലി, മുടി എന്നിവയ്ക്കായുള്ള ചികിത്സ തുടങ്ങിയ സൗകര്യങ്ങള്‍ ക്ലിനിക്കില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് വിഎല്‍സിസി ഗ്രൂപ്പ് സ്ഥാപക വന്ദന ലുത്ര പറഞ്ഞു.
ഡോക്ടർമാർ, ഫിസിയോതെറാപിസ്റ്റ്, ചർമ വിഗദ്ധർ തുടങ്ങിയവരെല്ലാം വിദഗ്ധ പരിശീലനം ലഭിച്ചവരാണ്. സെന്‍ററിലെത്തുന്ന ഓരോരുത്തർക്കും അവർക്കാവശ്യമുള്ള തരതത്തിലുള്ള സേവനം ലഭിക്കുമെന്ന് റാസല്‍ഖൈമ സെന്‍ററിന്‍റെ പാർട്ണർ സിഷാന്‍ അസാം പറഞ്ഞു.


989 ല്‍ പ്രവർത്തനം ആരംഭിച്ച വി.എല്‍.സി.സിക്ക് ഇന്ന് ഏഷ്യയിലും ആഫ്രിക്കയിലുമായി 12 രാജ്യങ്ങളിലെ 144 നഗരങ്ങളിലെ 323 ഇടങ്ങളില്‍ സാന്നിധ്യമുണ്ട്. ഇന്ത്യയിലെ 67 സിറ്റികളില്‍ 97 ഇടത്തും വി.എല്‍.സി.സി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്യൂട്ടി ആന്‍ ന്യൂട്രിഫിഷ്യന്‍ പ്രവർത്തിക്കുന്നുണ്ട്.
.

Share this Article