പണപ്പെരുപ്പആഘാതം പരിമിതപ്പെടുത്താന്‍ നടപടി: യു.എ.ഇ സാമ്പത്തിക മന്ത്രി

Trueroc NewDesk


ദുബൈ: ആഗോള വിലക്കയറ്റത്തിന്‍റെയും പണപ്പെരുപ്പത്തിന്‍റെയും ആഘാതം കുറയ്ക്കാന്‍ നടപടിയെടുക്കുന്നുണ്ടെന്ന് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുളള ബിന്‍ തൂഖ് അല്‍ മറി. ന്യായമായ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് സാധനങ്ങളെത്തിക്കുകയെന്നുളളതാണ് പ്രധാനം അതേസമയം തന്നെ സാധനങ്ങളുടെ ലഭ്യതയും വിതരണവും ഉറപ്പുവരുത്തുകയും ചെയ്യുന്നു. രാജ്യത്തിന്‍റെ ഉപഭോക്തൃ സംരക്ഷണ സംവിധാനം ശക്തിപ്പെടുത്തുകയും നയങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുന്നത് ദേശീയ മുന്‍ഗണനകളിലൂടെയാണ്. രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായുളള ചരക്കുകള്‍ എത്തിക്കാനും വിതരണം ചെയ്യാനും ജാഗ്രതപുലർത്തുന്നുണ്ടെന്നും ഔദ്യോഗിക വാർത്താ ഏജന്‍സിയായ വാമിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
      അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തടയുന്നതിനുളള പുതിയ നയത്തിന് നേരത്തെ അംഗീകാരം നല്‍കിയിരുന്നു. അതുപ്രകാരം അരി, പാല്‍, പയർവർഗ്ഗങ്ങള്‍, മുട്ട തുടങ്ങിയ അവശ്യസാധനങ്ങളുടെ വില വർദ്ധിപ്പിക്കുന്നതിന് വ്യാപാരികള്‍ക്ക് വിലക്കുണ്ട്. വില വർദ്ധിപ്പിക്കേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തി മന്ത്രാലയത്തിന് അപേക്ഷനല്‍കി, അനുമതി ലഭിച്ചാല്‍ മാത്രമെ വില വർദ്ധിപ്പിക്കാനാകൂ. ഇന്ധനവില വർദ്ധന, റഷ്യ ഉക്രൈയ്ന്‍ യുദ്ധ സാഹചര്യം ഇതെല്ലാം കാരണം യുഎഇയില്‍ ഉള്‍പ്പടെ ലോകത്തെല്ലായിടത്തും ഭക്ഷ്യ വസ്തുക്കളുടെ വില ഉയരുകയാണ്.
.

Share this Article