ദുബൈ നിരത്തുകളിൽ ഇനി ഡ്രൈവറില്ലാ ടാക്സികൾ

Truetoc News Desk
◼️റോഡ് ഡിജിറ്റല്‍ മാപ്പിംഗിനായി രണ്ടു കാറുകൾ ഓടിത്തുടങ്ങി
ദുബൈ: ഡ്രൈവറില്ലാ ടാക്സികള്‍ നിരത്തിലിറക്കുന്നതിന് മുന്നോടിയായി ദുബൈയില്‍ ഡിജിറ്റല്‍ മാപ്പിംഗ് ആരംഭിച്ചു. ഇതിനായി രണ്ട് ഇലക്ട്രിക് കാറുകളാണ് ദുബൈയിലെ വിവിധ റോഡുകളിലൂടെ സഞ്ചരിക്കുന്നത്. യുഎസ് കമ്പനിയായ ക്രൂസുമായി സഹകരിച്ചാണ് ദുബൈ റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി പദ്ധതി നടപ്പിലാക്കുന്നത്.
രണ്ട് ഷെറോവെല്‍റ്റ് ബോള്‍ട്ട് ഇവി കാറുകളാണ് മാപ്പിംഗിനായുളള സർവ്വെ നടത്തുന്നത്. പ്രത്യേക ഡ്രൈവർമാരുടെ സേവനം പ്രയോജനപ്പെടുത്തി ജുമൈറ മേഖലയിലാണ് ആദ്യഘട്ടത്തില്‍ മാപ്പിംഗ് നടത്തുന്നത്. ഇവിടങ്ങളിലെ മാപ്പിംഗ് പൂർത്തിയായാല്‍ നഗരത്തിന്‍റെ മറ്റ് മേഖലകളിലേക്ക് ഡിജിറ്റല്‍ മാപ്പിംഗ് വിവരശേഖരണത്തിനായി വാഹനമെത്തും.
ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലിറക്കുന്നതില്‍ ഏറ്റവും നിർണായകമായ ഘട്ടമാണ് ഡിജിറ്റല്‍ മാപ്പിംഗ്. അടുത്തവർഷം ഡ്രൈവറില്ലാ ടാക്സികളും ഇ ഹെയ്ല്‍ സേവനങ്ങളും ലഭ്യമാക്കും. 2030 ആകുമ്പോഴേക്കും ഡ്രൈവറില്ലാ വാഹനങ്ങളുടെ എണ്ണം 4000 ആയി ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങള്‍ നടത്തുന്നതെന്നും ആർ.ടി.എ ചെയർമാന്‍ മാതർ അല്‍ തായർ പറഞ്ഞു. അന്തർദ്ദേശീയ മാനദണ്ഡങ്ങള്‍ പ്രകാരമാണ് ഡിജിറ്റല്‍ മാപ്പ് തയ്യാറാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
2030 ഓടെ ദുബായിലെ 25 ശതമാനം യാത്രകള്‍ ഡ്രൈവറില്ലാ വാഹനങ്ങളിലാക്കുകയെന്നുളളതാണ് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ പ്രഖ്യാപിത നയം. ഇതിന് അനുസൃതമായാണ് പദ്ധതികള്‍ പുരോഗമിക്കുന്നത്.
ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് പൊതുഗതാഗത സംവിധാനത്തിലെ ഗുണനിലവാരം ഉയർത്തും. ഗതാഗത സുരക്ഷയും വർദ്ധിപ്പിക്കും. 90 ശതമാനം റോഡ് അപകടങ്ങളുടെയും കാരണം മനുഷ്യസഹജമായ പിഴവുകളാണ് ഇത് ഒഴിവാകുമ്പോള്‍ അപകടങ്ങളുടെ തോതും കുറയുമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ വർഷമാണ് യു.എസ് കമ്പനിയായ ക്രൂസുമായി റോബോടാക്സികൾ നിരത്തിലിറക്കാൻ പങ്കാളിത്ത കരാറിലെത്തിയത്.
.
സ്വപ്നയുടെ രഹസ്യമൊഴി സുപ്രീംകോടതിയിലേക്ക്
July 21 2022
നടൻ പ്രതാപ് പോത്തൻ അന്തരിച്ചു
July 15 2022
വിമാനയാത്ര ഇനി ചെലവേറും; മുന്നറിയിപ്പുമായി അയാട്ട
July 11 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.