പരമ്പര തേടി ഇന്ത്യ ; അയർലൻഡുമായുള്ള രണ്ടാം ട്വന്റി–20 ഇന്ന്

0


ഡബ്ലിൻ
മഴപ്പേടിയിൽ ഇന്ന് ഇന്ത്യ–അയർലൻഡ് രണ്ടാം ട്വന്റി–20. ആദ്യകളിയിൽ ഏഴ് വിക്കറ്റിന് ജയിച്ച ഇന്ത്യ മുന്നിലാണ്. രണ്ടു മത്സരങ്ങളാണ് പരമ്പരയിൽ. മഴ രസംകൊല്ലിയായ ആദ്യകളിയിൽ 12 ഓവർവീതമാണ് കളി നടന്നത്. അയർലൻഡ് ഉയർത്തിയ 109 റൺ ലക്ഷ്യം 16 പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.രാത്രി ഒമ്പതിനാണ് കളി.

ഇന്ത്യൻ ടീമിൽ മാറ്റത്തിന് സാധ്യതയുണ്ട്. ഓപ്പണർ ‍ഋതുരാജ് ഗെയ്ക്ക്-വാദിന് പരിക്കാണ്. ആദ്യമത്സരത്തിൽ ഗെയ്-ക്ക്-വാദ് ബാറ്റ് ചെയ്യാനിറങ്ങിയിരുന്നില്ല. പകരം ഇഷാൻ കിഷനൊപ്പം ദീപക് ഹൂഡയാണ് ഇറങ്ങിയത്. ഹൂഡ 29 പന്തിൽ 47 റണ്ണെടുത്ത് ഇന്ത്യയെ ജയത്തിലേക്ക് നയിക്കുകയും ചെയ്തു. ഋതുരാജിന് കണങ്കാലിന് പരിക്കാണെന്ന് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ അറിയിച്ചു.
ഋതുരാജ് ഇന്ന് കളിച്ചില്ലെങ്കിൽ മലയാളിതാരം സഞ്ജു സാംസണ് അവസരം കിട്ടിയേക്കും. രാഹുൽ തൃപാഠിയും അവസരം കാത്തുനിൽപ്പുണ്ട്. വെങ്കിടേഷ് അയ്യരും പരിഗണനാ പട്ടികയിലുണ്ട്..

Share this Article