മികച്ച നടി അപര്‍ണ ബാലമുരളി, നടന്മാരായി അജയ് ദേവ്ഗണും സൂര്യയും

Truetoc News Desk
◼️അയ്യപ്പനും കോശിയും അവാര്‍ഡുകള്‍ വാരിക്കൂട്ടി
ന്യൂഡൽഹി: 68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി അപര്‍ണാ ബാലമുരളിയെ തെരഞ്ഞെടുത്തപ്പോള്‍ മികച്ച സംവിധായകനായി സച്ചിയെ തെരഞ്ഞെടുത്തു. മികച്ച നടനുള്ള പുരസ്കാരം സൂര്യയും അജയ് ദേവഗണും പങ്കിട്ടെടുത്തു. സുരറൈ പൊട്രിലെ അഭിനയമാണ് സൂര്യക്കും അപര്‍ണക്കും പുരസ്കാരം നേടിക്കൊടുത്തത്. സുരറൈ പോട്ര് തന്നെയാണ് മികച്ച ചിത്രവും.
മലയാളത്തിന് അഭിമാനമായി അയ്യപ്പനും കോശിയും അവാര്‍ഡുകള്‍ വാരിക്കൂട്ടി. മികച്ച സംവിധായകനുള്ള പുരസ്കാരം സച്ചി നേടിയപ്പോള്‍ മികച്ച സഹനടനായി ബിജു മേനോനും മികച്ച ഗായികയായി നഞ്ചിയമ്മയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംഘട്ടത്തിനുള്ള പുരസ്കാരം മാഫിയ ശശിയും സുപ്രീം സുന്ദറും കരസ്ഥമാക്കി.
തിങ്കളാഴ്ച നിശ്ചയമാണ് മികച്ച മലയാള ചിത്രം. കാവ്യാ പ്രകാശിന്റെ വാങ്ക് പ്രത്യേക പരാമർശം നേടി. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരവും സുരറൈ പോട്രിനാണ്.
.
യു.എ.ഇയിലെ കുട്ടികൾക്ക് അവധിക്കാലം
July 01 2022
റമദാനെ വരവേല്‍ക്കാനൊരുങ്ങി ഗ്ലോബൽ വില്ലേജ് നഗരി
March 20 2023
കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി വിദ്യാര്‍ത്ഥി മരിച്ചു
November 15 2022
പൊലീസ് ഓഫിസർ ചമഞ്ഞ് പണം തട്ടിപ്പ്; ദുബൈയിൽ നാലുപേർ അറസ്റ്റിൽ
September 14 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.