മലബാർ ഡവലപ്മെന്റ് ഫോറം യു.എ.ഇ സെൻട്രൽ കമ്മിറ്റി രൂപീകരിച്ചു

സ്വന്തം പ്രതിനിധി


ദുബൈ: പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും മലബാറിന്റെ വികസന പ്രവർത്തങ്ങളിലും, കരിപ്പൂർ, കണ്ണൂർ എയർപോർട്ട്  വിഷയത്തിലും
വിവിധ രാഷ്ട്രീയ,പ്രവാസി സംഘടനകളിൽ പ്രവർത്തിക്കുന്നവരെ ഒരുമിച്ചു നിർത്തി പ്രവർത്തിക്കുന്ന സംഘടയാണ് എം ഡി എഫ്. ദുബായിൽ വെച്ചു നടന്ന 
ജനറൽ കൗൺസിൽ മീറ്റിൽ കോസ്മോസ് ഹാരിസ് അധ്യക്ഷത വഹിച്ചു. സാമൂഹ്യപ്രവർത്തകൻ അഡ്വ. ഈസ അനീസ് ഉദ്ഘാടനം ചെയ്തു. എം ഡി എഫ് ജനറൽ സെക്രട്ടറി എടക്കുനി അബ്ദുറഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി.
മലബാറിന്റെ വികസനപ്രവർത്തങ്ങൾക്ക് വേണ്ടി മുഴുവൻ പ്രവാസി സംഘടനകളും  രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരുമിച്ചു നിൽക്കണമെന്നും അതിന് എംഡിഎഫ് മുൻകൈ എടുക്കുമെന്നും, അതിനായി രാഷ്ട്രീയ, മത, സാംസ്‌കാരിക സംഘടനകളുടെ യോഗം വിളിക്കുമെന്നും അബ്ദുറഹമാൻ എടക്കുനി പറഞ്ഞു.

ദുബൈ ഖിസ്സൈസിൽ ചേർന്ന ഷാർജ, ദുബൈ, അബുദാബി, ഫുജൈറ ചാപ്റ്ററുകളിൽ നിന്ന് തിരഞ്ഞെടുത്ത ജനറൽ കൗൺസിൽ അംഗങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് വിളിച്ച് ചേർത്ത എം.ഡി. എഫ് .യുഎഇ ചാപ്റ്റർ ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവഹികളെ തെരെഞ്ഞെടുത്തത്.

മുഖ്യ രക്ഷാധികാരിയായി 
ഫോറം ഗ്രൂപ്പ് ചെയർമാൻ തൽഹത്ത് തൊട്ടി വളപ്പിലിനെയും 
രക്ഷാധികാരികളായി 
അബ്ദുൽ ഖാദർ പനങ്ങാട്,
അഡ്വ. ഇസാഅനീസ് ,
എ.കെ അബ്ദുറഹിമാൻ,
മൊയ്തു കുറ്റ്യാടി, അഷറഫ് പാനൂർ ,പോൾ സക്കറിയ എന്നിവരെയും 
പ്രസിഡൻറായി ഹാരിസ് കോസ് മോസിനെയും വർക്കിഗ് പ്രസിഡൻ്റായി മുഹമ്മദ് അൻസാരിയെയും ,
ജനറൽ സെക്രട്ടറിയായി മുഹമ്മദ് പാളയാട്ടിനെയും ഓർഗനൈസിങ്ങ് സെക്രട്ടറിയായി സുജിത്ത് ചന്ദ്രനെയും ട്രഷററായി ഷിജി അന്ന ജോസഫിനെയും തെരഞ്ഞെടുത്തു.
 
സമദ് എലത്തൂർ, ,ചന്ദ്രൻ കൊയിലാണ്ടി
അഡ്വ. യു.സി അബ്ദുള്ള ,ശെരീഫ് കാരശ്ശേരി ,അഷറഫ് മേളം,  മധു പി കാസർഗോഡ് ,മുഹമ്മദ് കുഞ്ഞി എം.കെ,
സലിത്ത് കുമാർകെ,
സൗദ സിദ്ദിഖ് കെ.പി എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ.

സെക്രട്ടറിമാരായി 
ശരീഫ് പിവി കരേക്കാട് ,
ജലീൽ മഷ്ഹൂദ്, സൂരജ് പി.കെ, ഇഖ്ബാൽ ചെക്യാട്, ഷാജുദ്ദിൻ എടച്ചിറക്കൽ, സാദത്ത് വയനാട്, ഫിറോസ് പയ്യോളി, വിജയൻ കുറ്റ്യാടി, മുഹമ്മദ് അൻവർ കെ, സന്തോഷ്.കെ യുനസ് സി കെ പി തളിപറമ്പ്, ഷമീർ വടക്കൻ, ശഹിറലി  ചെർപളശ്ശരി,
സാജിത പാഷ എന്നിവരെയും തിരഞ്ഞെടുത്തു.

എംഡിഎഫ്  കൗൺസിൽ അംഗങ്ങളായി 
സഹദ് പുറക്കാട് ,ഇസ്മായിൽ ഏറാമല ,ഫൈസൽ കണ്ണോത്ത് ,ജിജോ കാർത്തിക പള്ളി ,ബഷീർ ഇബ്രാഹിം ,നാസർ ഊരകം ,ലക്ഷ്മണൻ വടകര ,അഷറഫ് വേളം, ഫൈസൽ കൽപക താഹിർ അലി പുറപ്പാട് ,റജീദ് പട്ടോളി എന്നിവരെയും യോഗം തിരഞ്ഞെടുത്തു.
യോഗത്തിൽ വർക്കിംഗ് പ്രസിഡൻ്റ് മുഹമ്മദ് അൻസാരി സ്വാഗതവും ജനറൽ സെക്രട്ടറി മുഹമ്മദ് പാളയാട്ട് നന്ദിയും പറഞ്ഞു.
.

Share this Article