സ്വപ്നയുടെ രഹസ്യമൊഴി സുപ്രീംകോടതിയിലേക്ക്

Truetoc News Desk
ന്യൂഡല്‍ഹി: നയതന്ത്ര സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കും എതിരെ നല്കിയ രഹസ്യമൊഴി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീം കോടതിക്കു കൈമാറും.
സ്വര്‍ണക്കടത്തുകേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരും പൊലീസും ശ്രമം നടത്തുന്നുവെന്നു ചൂണ്ടിക്കാട്ടി കേസിന്റെ തുടര്‍വിചാരണ എറണാകുളത്തെ പ്രത്യേക കോടതിയില്‍നിന്നു ബെംഗളൂരുവിലെ സമാന കോടതിയിലേക്ക് മാറ്റണമെന്ന ഹര്‍ജിയിലാണ് ഇഡി സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചത്.
കേസിലെ മൂന്നാം പ്രതി സന്ദീപ് നായരെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും നാലാം പ്രതിയുമായ എം.ശിവശങ്കര്‍ സ്വാധീനിച്ചതായും ഇഡി കോടതിയെ അറിയിച്ചു. സ്വപ്നയുടെ മൊഴി പരസ്യമാക്കില്ല. മുദ്രവച്ച കവറിലാകും മൊഴി കോടതിയില്‍ സമര്‍പ്പിക്കുക. ജൂണ്‍ 6, 7 തീയതികളില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് സ്വപ്ന സുരേഷ് രഹസ്യമൊഴി നല്‍കിയത്. രഹസ്യമൊഴിയുടെ പകര്‍പ്പ് ഇഡി നേരത്തേ പരിശോധിച്ചിരുന്നു.
.
പൂരം കൊടിയേറി; ഇനി ലോകമൊരു പന്ത്
November 20 2022
ബലി പെരുന്നാൾ; യു.എ.ഇയിൽ നാലുദിവസം അവധി
June 30 2022
എഴുത്ത് ഓരോരുത്തരോടുമുളള സത്യസന്ധതയാണ് ഗീതാജ്ഞലി ശ്രീ
November 04 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.