യു.എ.ഇയിൽ അരി, പഞ്ചസാര ഉൾപെടെ 10 അവശ്യ സാധനങ്ങളുടെ വിലവർധനവിന് വിലക്ക്

Truetoc News Desk


ദുബൈ: അരിയും പഞ്ചസാരയും അടക്കം 10 അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില വർധിപ്പിക്കുന്നതിൽ നിന്ന്​ വ്യാപാരികളെ വിലക്കി സാമ്പത്തിക മന്ത്രാലയം. പാചക എണ്ണ, മുട്ട, ഫ്രഷ്​ പാൽ,  കോഴിയിറച്ചി, ബ്രഡ്​, ധാന്യപ്പൊടികൾ​, ക്ലീനിങ്​ ഡിറ്റർജന്‍റ്​, പയർവർഗങ്ങൾ എന്നിവയാണ് മറ്റു സാധനങ്ങൾ. ഇവയുടെ വില വർധിപ്പിക്കുന്നതിന്​ മുമ്പ്​ സാമ്പത്തിക മന്ത്രാലയത്തിന്‍റെ അനുമതി വാങ്ങിയിരിക്കണം.

ഓരോ ഉൽപന്നത്തിൽ നിന്നും വ്യാപാരികൾക്കും വിതരണക്കാർക്കും ലഭിക്കാവുന്ന പരമാവധി ലാഭം എത്രയാണെന്നും മന്ത്രാലയം കണക്കാക്കും. വ്യാപാരികൾക്കും വിതരണക്കാർക്കും വില വർധനക്കുള്ള അപേക്ഷകൾ സമർപ്പിക്കാൻ പ്രത്യേക സംവിധാനം മന്ത്രാലയം ഏർപ്പെടുത്തും.

അവശ്യ ഭക്ഷ്യവസ്തുക്കൾ കുടുംബങ്ങൾക്ക്​ താങ്ങാനാകുന്ന വിലയിൽ ലഭ്യമാക്കുമെന്ന്​ ഉറപ്പാക്കാനാണ്​ സർക്കാർ വില വർധനവിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന്​ ഭക്ഷ്യ സുരക്ഷയുടെ ചുമതല കൂടിയുള്ള കാലാവസ്ഥ വ്യതിയാന-പരിസ്​ഥിതി മന്ത്രി മറിയം അൽ മുഹൈരി വ്യക്തമാക്കി.
.

Share this Article