ദുബൈ ഭരണാധികാരി 73ൻ്റെ നിറവിൽ

പി. നജ്മത്തുലൈൽ
◼️ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിന് പിറന്നാൾ ആശംസകൾ
ദുബൈ: ദുബൈ എന്ന രണ്ടക്ഷരത്തെ ലോകത്തിൻ്റെ നെറുകയിലെത്തിച്ച ഊർജ്ജസ്വലനായ ഭരണാധികരി ഇന്ന് 73ൻ്റെ നിറവിൽ.
യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്, ഇന്ന് പിറന്നാള്‍. ദുബൈയെ വികസനത്തിന്‍റെ പാതയില്‍, ഒന്നാമതായി നിലനിർത്തുന്നത്, അദ്ദേഹത്തിന്‍റെ കരുതലും ദീർഘവീക്ഷണവും പദ്ധതികള്‍ നടപ്പിലാക്കുന്നതിലുളള കൃത്യമായ ആസൂത്രണവും തന്നെയാണ്. തങ്ങളുടെ പ്രിയപ്പെട്ട ഭരണാധികാരിക്ക്, പിറന്നാളാശംകള്‍ നേരുകയാണ്, യു.എ.ഇയിലെ സ്വദേശികളും വിദേശികളും.
1949 ജൂലൈ 15ന് ഷിന്ദഗയിലെ അല്‍ മക്തൂം കുടുംബത്തിലാണ് ശൈഖ് മുഹമ്മദ് ജനിച്ചത്. ശൈഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂമിന്‍റെ നാല് ആണ്‍മക്കളില്‍ മൂന്നാമനായിരുന്നു അദ്ദേഹം. അബുദാബി മുന്‍ ഭരണാധികാരി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ബിന്‍ ഖലീഫ അല്‍ നഹ്യാന്‍റെ മകള്‍ ഷെയ്ഖ ലതീഫ ബിന്‍ത് ഹംദാന്‍ അല്‍ നഹ്യാനാണ് ഷെയ്ഖ് മുഹമ്മദിന്‍റെ മാതാവ്. അന്നത്തെ ദുബൈ ഭരണാധികാരിയായിരുന്ന മുത്തച്ഛന്‍ ശൈഖ് സായിദില്‍ നിന്നാണ് ഭരണ നിര്‍വഹണത്തിന്‍റെ ആദ്യ പാഠങ്ങള്‍ അദ്ദേഹം പഠിച്ചത്.1995ജനുവരി മൂന്നിന് അന്നത്തെ ദുബൈ ഭരണാധികാരി ശൈഖ് മക്തൂം, ശൈഖ് മുഹമ്മദിനെ ദുബായ് കിരീടാവകാശിയായി നിയമിച്ചു. 2006ല്‍ ഷെയ്ഖ് മക്തൂമിന്‍റെ മരണത്തോടെ ദുബൈ ഭരണാധികാരിയായി. പിന്നീട് ഇങ്ങോട്ട് ദുബായ് പിന്നിട്ട ഓരോ ദിനവും, ചരിത്രത്തിന്‍റെ ഭാഗമാണ്. വളർച്ചയുടെ പാതയില്‍, ദുബായ് നാഴികകല്ലുകള്‍ പിന്നിടുമ്പോള്‍, അതിനോട് ചേർത്ത് പറയാന്‍ ഒരേ ഒരു പേരുമാത്രമെയുളളൂ, അതാണ്, ശൈസ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
ദീർഘവീക്ഷണമുളള ഭരണാധികാരി, അക്ഷരങ്ങളെ സ്നേഹിക്കുന്ന കവി,കുതിരയോട്ടത്തില്‍ പ്രഗത്ഭന്‍ , അതിനേക്കാളേറെ മനുഷ്യസ്നേഹി.. പ്രിയ ഷെയ്ഖ് മുഹമ്മദ് ജന്മദിനാശംസകള്‍....
.
UAE President condoles Shinzo Abe's death
July 08 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.