സ്വപ്‌‌നയുടെ മൊഴിപ്പകർപ്പ്‌: സരിതയുടെ ഹർജിയിൽ ഇഡി നിലപാട്‌ അറിയിക്കണം

0


കൊച്ചി> സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മജിസ്‌ട്രേട്ട്‌ കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിത എസ് നായർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ നിലപാട് തേടി. രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന ആവശ്യം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്.

തന്നെസംബന്ധിച്ച ചില പരാമർശങ്ങൾ മൊഴിയിൽ ഉള്ളതിനാൽ പകർപ്പ് വേണമെന്നാണ് ആവശ്യം. മൊഴിപ്പകർപ്പ് എങ്ങനെ കിട്ടാനാകുമെന്നും രഹസ്യമൊഴി എങ്ങനെ പൊതുരേഖ ആകുമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ആരാഞ്ഞു. ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി.

.

Share this Article