കെ-ഫോണിന് ഐഎസ്പി കാറ്റഗറി ബി യൂണിഫൈഡ് ലൈസൻസ്

Truetoc News Desk
തിരുവനന്തപുരം: കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡിന് (കെ-ഫോൺ) ഔദ്യോഗികമായി ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസൻസ് നൽകി കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പ് ഉത്തരവിറക്കിയത് അഭിമാനാർഹമായ നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ അഭിമാന പദ്ധതിക്ക് സംസ്ഥാന പരിധിക്കകത്ത് ഇന്റർനെറ്റ് സേവന സൗകര്യങ്ങൾ നൽകാനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. ഇതോടെ സ്വന്തമായി ഐഎസ്പി ലൈസൻസും ഇന്റർനെറ്റ് പദ്ധതിയുമുള്ള സംസ്ഥാനമായി കേരളം മാറിയതായി മുഖ്യമന്ത്രി പറഞ്ഞു.
.
അക്ഷരനഗരിയിൽ വിളക്കുകാലുകളുടെ സാംസ്കാരിക നടനം
November 07 2022
ഉഷാ ഉതുപ്പ് വന്നു; ഷാർജ ഇളകിമറിഞ്ഞു
November 13 2022
ഈദ്: പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം
July 06 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.