കെ.എസ്.ഇ.ബി: യൂണിയനുമായി ഇടഞ്ഞ ബി. അശോക് തെറിച്ചു

Truetoc News Deskമുന്‍ ആരോഗ്യവകുപ്പ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡേ പുതിയ ചെയര്‍മാന്‍

തിരുവനന്തപുരം: ഭരണാനുകൂല യൂണിയനുമായി ഏറ്റുമുട്ടല്‍ തുടര്‍ന്ന കെ.എസ്.ഇ.ബി ചെയര്‍മാന്‍ ഡോ.ബി അശോകിന് സ്ഥാനചലനം. കൃഷി വകുപ്പ് മേധാവിയായാണ് പുനര്‍നിയമനം. മുന്‍ ആരോഗ്യവകുപ്പ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡേ ആണ് പുതിയ കെ.എസ്.ഇ.ബി ചെയര്‍മാന്‍. 
ചെയര്‍മാന്‍ പദവിയില്‍ ഒരു വര്‍ഷം തികയ്ക്കാനിരിക്കെയാണ് അശോകിന് സ്ഥലംമാറ്റം. ചുമതലയേറ്റതുമുതല്‍ ബോര്‍ഡിലെ സി.പി.എം അനുകൂല ഓഫീസേര്‍സ് അസോസിയേഷന്‍, സി.ഐ.ടി.യു എന്നീ സംഘടനകളുമായി അശോക് തുറന്ന പോരിലായിരുന്നു. പരസ്പരം പരസ്യപ്രസ്താവനയും അഴിമതി ആരോപണവും  ഉയര്‍ന്നതോടെ സര്‍ക്കാര്‍ തലത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇരുവിഭാഗവും വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറായില്ല. ഒടുവില്‍ മുന്‍ വൈദ്യുതി വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൂടിയായിരുന്നു അസോസിയേഷന്‍ പ്രസിഡണ്ട്, മറ്റ് ഭാരവാഹികള്‍ എന്നിവരെ സ്ഥലം മാറ്റുന്നതിലേക്കാണ് കാര്യങ്ങള്‍ ചെന്നെത്തിയത്. എന്നാല്‍ അശോകിനെ മാറ്റാതെ സഹകരിക്കില്ലെന്ന നിലപാട് തുടര്‍ന്ന സി.ഐ.ടി.യുവിന് മുന്നില്‍ സര്‍്ക്കാര്‍ ഒടുവില്‍ വഴങ്ങിയതോടെ അശോകിനെ  കൃഷിവകുപ്പിലേക്ക് മാറ്റുകയായിരുന്നു.
.

Share this Article