ശ്രീലങ്കയിലേക്കുള്ള എല്ലാ സർവീസുകളും ഫ്ലൈദുബായ് നിർത്തിവെച്ചു

Truetoc News Desk◼️ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സർവീസ് നടത്തില്ല

ദുബൈ: ശ്രീലങ്കയിൽ തുടരുന്ന  അസ്ഥിരതകൾ കാരണം ബജറ്റ് കാരിയര്‍ ഫ്‌ലൈ ദുബായ് ശ്രീലങ്കയിലേക്കുള്ള വിമാന സർവീസ് നിര്‍ത്തിവച്ചു. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കുമെന്ന് എയര്‍ലൈന്‍ അറിയിച്ചു.”ദുബായ്ക്കും കൊളംബോ എയര്‍പോര്‍ട്ടിനും (സിഎംബി) ഇടയിലുള്ള ഫ്‌ലൈ ദുബായ് വിമാനങ്ങള്‍ ജൂലൈ 10 മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവച്ചു. ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരും,” ഫ്‌ലൈ ദുബായ് വക്താവ് തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. 

വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ ബുക്ക് ചെയ്ത യാത്രക്കാരെ ബന്ധപ്പെടുകയും പണം തിരികെ നല്‍കുകയും ചെയ്യുമെന്ന് ഫ്‌ലൈ ദുബായ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. ”ഞങ്ങളുടെ യാത്രക്കാരുടെ യാത്രാ ഷെഡ്യൂളുകള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു,” പ്രസ്താവനയില്‍ പറയുന്നു.
ശ്രീലങ്ക ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്, പ്രാദേശിക എയര്‍ലൈനുകള്‍ ദുബായ്ക്കും കൊളംബോയ്ക്കും ഇടയില്‍ ധാരാളം യാത്രക്കാരെ വഹിക്കുന്നു. ബഡ്ജറ്റ് കാരിയര്‍ ഫ്‌ലൈ ദുബായ് ഏപ്രിലില്‍ കൊളംബോയെ അതിന്റെ ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി തിരഞ്ഞെടുക്കുകയും ഫ്‌ലൈറ്റുകളുടെ ഡിമാന്‍ഡ് വര്‍ധിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കടുത്ത രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ ഇന്ധന-ഭക്ഷ്യ ദൗര്‍ലഭ്യങ്ങള്‍ക്കിടയില്‍ ശ്രീലങ്കന്‍ വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ യുഎഇയെയും മറ്റ് വിമാനക്കമ്പനികളെയും നിര്‍ബന്ധിതരാക്കി. ഇന്ധനവും ഭക്ഷണവും ഇറക്കുമതി ചെയ്യാന്‍ ഡോളറൊന്നും ശേഷിക്കാത്തതിനാല്‍ ശ്രീലങ്ക പ്രക്ഷുബ്ധാവസ്ഥയിലാണ്. രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിച്ച വന്‍ അഴിമതിക്കും സ്വജനപക്ഷപാതത്തിനും ശ്രീലങ്കക്കാര്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നു. വന്‍ പ്രതിഷേധത്തെത്തുടര്‍ന്ന്, ശ്രീലങ്കയിലെ നേതാക്കള്‍ അവരുടെ ഔദ്യോഗിക വസതികളില്‍ നിന്ന് പലായനം ചെയ്തു.
.

Share this Article