മൂന്നാം ട്വന്റി-20 യിൽ ഇന്ത്യയ്ക്ക് തോൽവി

Truetoc News Desk◼️പരമ്പര ഇന്ത്യ നേരത്തേ തന്നെ സ്വന്തമാക്കിയിരുന്നു

നോട്ടിങ്ങാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി-20 യിൽ ഇന്ത്യയ്ക്ക് തോൽവി. 17 റൺസിനാണ് ഇംഗ്ലണ്ടിന്റെ വിജയം ഇംഗ്ലണ്ട് ഉയർത്തിയ 216 റൺസ് പിന്തുടർന്ന ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുക്കാനെ കഴിഞ്ഞുളളൂ.. സൂര്യകുമാർ യാദവിന്റെ സെഞ്ചുറി പ്രകടനത്തിനും ഇന്ത്യയെ വിജയത്തിലെത്തിക്കാനായില്ല. പരമ്പരയിലെ അവസാന മത്സരമായിരുന്നു നോട്ടിങ്ങാമിലേത്. മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര ഇന്ത്യ നേരത്തേ തന്നെ സ്വന്തമാക്കിയിരുന്നു.
.

Share this Article