ഒമാനിൽ കടലിൽ വീണ് മൂന്ന് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെ കാണാതായി

Truetoc News Desk
◼️സലാലയിൽ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം
സലാല: സലാലയിൽ കടലിൽ വീണ് മൂന്ന് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെ കാണാതായി. ടൂറിസ്റ്റ് കേന്ദ്രമായ മുഗ്സെയിലിൽ സുരക്ഷാ ബാരിക്കേഡ് മറികടന്ന് ഫോട്ടോ എടുക്കാൻ ശ്രമിക്കുമ്പോൾ ഞായറാഴ്ചയാണ് അപകടം.
ദുബൈയിൽനിന്ന് എത്തിയ ഉത്തരേന്ത്യക്കാരാണ് അപകടത്തിൽപെട്ടത്. ഉയർന്നു പൊങ്ങിയ തിരമാലയിൽ പെടുകയായിരുന്നു ഇവർ. അപകടത്തിൽപെട്ട മൂന്നുപേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അധികൃതർ രക്ഷപ്പെടുത്തുകയും ചെയ്തു. ഒരുകുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടവർ. സിവിൽ ഡിഫൻസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
.
ട്രാഫിക് നിയമലംഘനത്തിന് അബൂദബിയിൽ ഇനി വലിയ വില നൽകേണ്ടി വരും
October 19 2022
'റാഷിദ് റോവർ' നവംബറില്‍ വിക്ഷേപിക്കും
July 24 2022
യുഎഇ വീസ ഡിപ്പോസിറ്റ് തുക കൂട്ടി
November 05 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.